നീരജ് ചോപ്ര
ആ നെടുനീളന്‍ ജാവലിന്‍ വായുവിലേക്ക് നീരജ് എറിഞ്ഞപ്പോള്‍ ഓരോ ഇന്ത്യക്കാരനും കൈകള്‍ കൂപ്പി കാത്തിരുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടി ഇന്ത്യകാരുടെ അഭിമാനമായതാണ് നീരജ് ചോപ്ര. ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമാണ് നീരജിന് ഇഷ്ടമെങ്കില്‍ ഭക്ഷണത്തില്‍ അത് ചോളേ ബട്ടൂരയാണ്. ഭക്ഷണപ്രേമിയായ നീരജ് തന്റെ ഭക്ഷണപ്രേമത്തെ കുറിച്ച് പ്രമുഖ ദേശിയ മാധ്യമത്തോട് മനസ് തുറന്നിരുന്നു
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ചോളെ ബട്ടൂരയാണ്. എന്നാല്‍ ഇത് അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഗോള്‍ഗപ്പയാണ് മറ്റൊരു പ്രിയപ്പെട്ട വിഭവം. അവയുടെ രുചി മികച്ചതാണ്. മധുരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഐസ്‌ക്രീമും ഗുലാബ് ജാമുനുമാണ് ആ ലിസറ്റിലുള്ളത്. ഏറ്റവും ഉപരിയായി വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞാന്‍ ആസ്വദിക്കുന്നത് നീരജ് പറയുന്നു
ഭക്ഷണപ്രിയനായ നീരജ് ചെറുപ്പത്തില്‍ അമിതഭാരത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. തടി കുറയ്ക്കാനായി ജിമ്മില്‍ ചേരാനായി പോകവെ മൈതാനത്തില്‍ ജാവലിന്‍ പരിശിലനം കാണാനിടയായി. ഇത് നീരജിന്റെ ഭാവിയെ തന്നെ തിരുത്തി കുറിച്ചു.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ചോപ്ര സ്വര്‍ണം കഴുത്തിലണിഞ്ഞത്.
Content Highlights: Neeraj chopra favourite food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..