വിളമ്പുന്നത് അരലക്ഷം പേർക്കുള്ള പുഴുക്ക്; ചരിത്രത്തിന്റെ ഓർമപുതുക്കലുമായി ഒരു പുഴുക്ക് നേർച്ച


ആദർശ് ആനന്ദ്

പുഴുക്ക് തയ്യാറാക്കുന്ന വിശ്വാസികളും വൊളന്റിയർമാരും(ഫയൽ ചിത്രം)

നെടുങ്കുന്നം: ഈ ഗ്രാമത്തിന്റെ പേര് പറയുമ്പോള്‍ തന്നെ ആവിപറക്കുന്ന പുഴുക്കിന്റെ മണമാണ് മനസ്സില്‍വരുക. വെന്ത് വെണ്ണപോലെയുള്ള കപ്പയും കാച്ചിലും ചേമ്പുമൊക്കെ അതിന്റെ കൂട്ടില്‍ ഒത്തുചേര്‍ന്നുവരുമ്പോള്‍ നെടുങ്കുന്നം പുഴുക്കായി. ഇവിടത്തെ പ്രശസ്തമായ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിയിലെ ചടങ്ങിന്റെ ഭാഗമാണീ പുഴുക്കുനേര്‍ച്ച. എല്ലാ വര്‍ഷവും തിരുനാളിനോടനുബന്ധിച്ച് പുഴുക്കുനേര്‍ച്ച നടത്തിവരുന്നു. ഇക്കുറി 29-നാണ് പുഴുക്കുനേര്‍ച്ച.

ജാതിമത ഭേദമെന്യേ തിരുനാള്‍ കാലത്ത് യോഹന്നാന്‍ മാംദായുടെ അനുഗ്രഹം തേടാനും പുഴുക്കുനേര്‍ച്ചയില്‍ പങ്കെടുക്കാനുമായി തിരുനാള്‍ കാലത്ത് പതിനായിരങ്ങളാണ് എത്തുന്നത്. അരലക്ഷത്തിലേറെ ആളുകള്‍ ഇക്കുറിയും പുഴുക്കുനേര്‍ച്ചയില്‍ പങ്കുചേരുമെന്നാണ് ഫൊറാനാ അധികൃതര്‍ പറയുന്നത്.



നെടുങ്ങോത്തച്ചന്‍ തുടങ്ങിവെച്ചു

ആദ്യ വികാരിയായിരുന്ന നെടുങ്ങോത്തച്ചന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന കളത്തൂര്‍കുളങ്ങര എബ്രഹാം കത്തനാരാണ് പുഴുക്കുനേര്‍ച്ച തുടങ്ങിവെച്ചത്. ഫലമൂലാദികള്‍ മാത്രം ഭക്ഷിച്ച് താപസനെപ്പോലെ ജീവിച്ചിരുന്ന അച്ചനെ കാണാനും പ്രാര്‍ഥനകള്‍ നടത്താനുമായി അനേകര്‍ എത്തുമായിരുന്നു. ഇവിടെ എത്തുന്നവര്‍ക്ക് അച്ചന്‍ തേങ്ങാക്കൊത്തുകള്‍ വെഞ്ചരിച്ച് നേര്‍ച്ചയായി നല്‍കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിരുന്ന കാലത്ത് രോഗശാന്തിക്കായി പ്രാര്‍ഥിക്കാനും അച്ചനെ കാണാനുമായി ദൂരസ്ഥലങ്ങളില്‍നിന്നു ആയിരങ്ങള്‍ ഇവിടെ എത്തിയിരുന്നു. പള്ളിയിലെത്തുന്ന പലരും ഫലമൂലാദികള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചുതുടങ്ങി. ഇങ്ങനെ കിട്ടിയിരുന്ന ഫലമൂലാദികള്‍ ഉപയോഗിച്ച് പുഴുക്ക് തയ്യാറാക്കി പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് തേക്കിലയില്‍ വിളമ്പുമായിരുന്നു. ആദ്യകാലങ്ങളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് എത്തിയവര്‍ക്ക് കഞ്ഞിയും പുഴുക്കുമായിരുന്നു നല്‍കിയിരുന്നത്. രണ്ടാംലോക മഹായുദ്ധക്കാലത്ത് അരിക്ഷാമംവന്നതോടെ കഞ്ഞി നിര്‍ത്തി പഴുക്ക് മാത്രം തുടര്‍ന്നുപോന്നു. പില്‍ക്കാലത്ത് ചരിത്രത്തിന്റെ ഓര്‍മ പുതുക്കലായി എല്ലാവര്‍ഷവും വൃശ്ചികം 13-ന് പുഴുക്കുനേര്‍ച്ച നടത്തിവരുന്നു.

നെടുങ്കുന്നം ഫൊറോനാപള്ളി

രുചിക്കൂട്ടുകളുടെ പുഴുക്ക്

കപ്പ, കാച്ചില്‍, ഏത്തക്ക, ചേമ്പ്, ഇഞ്ചി, മുളക് തുടങ്ങിയവയ്ക്കൊപ്പം പോത്തിറച്ചിയും, പ്രത്യേകം ഒരുക്കിയ മസാലക്കൂട്ടുകളും ചേര്‍ത്താണ് പുഴുക്ക് തയ്യാറാക്കുന്നത്. പുഴുക്ക് നേര്‍ച്ചയ്ക്ക് മുന്നോടിയായി അറ നിറയ്ക്കല്‍ പ്രദക്ഷിണം നടത്തും. ഇന്നും കാളവണ്ടിയിലെത്തിയാണ് കാര്‍ഷികോത്പന്നങ്ങള്‍ വിശ്വാസികളില്‍നിന്നു ശേഖരിക്കുന്നത്. ജാതി-മത ഭേദമെന്യെ പുഴുക്കുനേര്‍ച്ചയ്ക്ക് മുന്നോടിയായി പലരും ഇവ പള്ളിയിലെത്തിച്ചുകൊടുക്കാറുമുണ്ട്. രാത്രിയും പകലും നൂറുകണക്കിന് വൊളന്റിയര്‍മാര്‍ ചേര്‍ന്നാണ് പുഴുക്ക് പാകംചെയ്യുന്നത്. പുഴുക്ക് 650-ഓളം കുട്ടകളില്‍ നിറയ്ക്കും. തേക്കിലയിലാണ് വിളമ്പുന്നത്.

5000 കിലോ കപ്പ

മുന്‍വര്‍ഷങ്ങളില്‍ 5000 കിലോ കപ്പ, ആയിരം കിലോ വീതം ചേമ്പ്, കാച്ചില്‍, ഏത്തയ്ക്ക, 1750 കിലോ പോത്തിറച്ചി, 250 കിലോ മസാലക്കൂട്ട്, 80 കിലോ ചുവന്നുള്ളി, 70 കിലോ വെളുത്തുള്ളി, 30 കിലോ പച്ചമുളക് എന്നിവ ചേര്‍ത്ത് 32 ചെമ്പുകളിലായാണ് അന്‍പതിനായിരം പേര്‍ക്കുള്ള പുഴുക്ക് തയ്യാറാക്കിയത്.

Content Highlights: puzhuk nercha, nedumkunnam church kottayam, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented