അനാഥരായ കുട്ടികള്‍ക്ക് ഒരു നേരത്തെ ആഹാരം നല്കാനായാല് അതിനേക്കാള്‍ മികച്ചതായി മറ്റൊന്നും തന്നെയില്ല ഈ ചിന്തയാണ് ക്വാജ മൊയ്നുദ്ദീന് എന്ന 39കാരന് വേറിട്ട് ചിന്തിക്കാന്‍ പ്രചോദനമായത്. നവാബ് കിച്ചന് ഫുഡ് ഫോര്‍ ഓള് ഓര്‍ഫന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ക്വാജ പ്രസിദ്ധനാണ്. വെള്ള പൈജാമയും വെള്ള തൊപ്പിയുമണിഞ്ഞ് ചിരിച്ചു കൊണ്ട് ഇദ്ദേഹം പാകം ചെയ്യുന്ന ഭക്ഷണം അനാഥ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഹൈദരാബാദ് ആസ്ഥാനമാക്കിയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
വിശന്നു വലഞ്ഞ കുട്ടികള്‍ ഭക്ഷണത്തിന് വേണ്ടി അലയരുതെന്ന ചിന്തയിലാണ് എം.ബി.എ ബിരുദധാരിയായ ഇദ്ദേഹം തന്റെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്.
പാചകത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ക്വാജ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഈ ചാനല്‍ നടത്തിക്കൊണ്ട് പോവുന്നത്. പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ച്ചക്കാര്‍ ഈ ചാനലിനുണ്ട്.
വലിയ ചെരുവത്തില് ബിരിയാണി, ചിക്കന്‍ തുടങ്ങി രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്ത് അനാഥാലയങ്ങളിലേക്കെത്തിക്കും. ഈ ഭക്ഷണം ക്വാജ തന്നെ കുഞ്ഞുങ്ങള്‍ക്കായി വിളമ്പും. ഒഴിഞ്ഞ വലിയ പറമ്പുകളാണ് പാചകത്തിനായി ഇദ്ദേഹം തിരഞ്ഞെടുക്കുന്നത്.
ആഴ്ച്ചയില്‍ രണ്ടോ മുന്നോ വട്ടം പാചക വീഡിയോകള്‍ ചാനലില്‍ അപ് ലോഡ് ചെയ്യും. മാസം ആയിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ക്വാജ ഭക്ഷണം വിളമ്പുന്നു.
Content Highlights: Nawabi kitchen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..