അമിത പോഷണവും ന്യൂനപോഷണവും നല്ലതല്ല; പോഷകസമൃദ്ധമാക്കാം ആഹാരക്രമം 


ഉഷ മധുസൂദനന്‍അമിത പോഷണവും ന്യൂനപോഷണവും അപപോഷണം തന്നെയാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായുള്ള ബോധവത്ക്കരണമാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ ആദ്യവാരം ദേശീയ പോഷകാഹാരവാരമായി ആഘോഷിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭക്ഷണം സമീകൃതമായിരിക്കുക എന്നത് ജനതയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അത്യാന്താപേക്ഷിതമാണ്. ആഹാരശീലങ്ങളുടെ അപചയമാണ് ജീവിതശൈലീ രോഗങ്ങളുടെ വര്‍ധനവിന് കാരണം.

അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍, നാരുകള്‍ തുടങ്ങിയ ഭക്ഷ്യഘടകങ്ങള്‍ ഒരാളുടെ പ്രായം, ജോലി, ശരീരതൂക്കം, ഗര്‍ഭകാലം, മുലയൂട്ടല്‍ കാലം തുടങ്ങിയ ശാരീരികാവസ്ഥകള്‍ എന്നിവയ്‌ക്കൊക്കെ അനുസൃതമായ അളവില്‍ ലഭ്യമാവുന്ന ആഹാരമാണ് സമീകൃതാഹാരം.

ആഹാരം സമീകൃതമാകണമെങ്കില്‍ പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറിനങ്ങള്‍, എണ്ണകള്‍, ഇറച്ചി, മുട്ട, മത്സ്യം, പാല്‍-പാലുത്പന്നങ്ങള്‍, നട്‌സ്-സീഡ്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട വിഭവങ്ങള്‍ ആവശ്യത്തിന് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

അമിത പോഷണവും ന്യൂനപോഷണവും അപപോഷണം തന്നെയാണ്. നമ്മുടെ നാട്ടില്‍ പട്ടിണിമൂലം പോഷകക്കുറവ് നേരിടുന്നവരേക്കാള്‍ ഒരുപക്ഷേ കൂടുതലാണ് അമിതാഹാരം മൂലം പോഷകക്കുറവ് നേരിടുന്നവര്‍.

അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്കും വിളര്‍ച്ച, ജീവകങ്ങളുടെ അഭാവം, പൊണ്ണത്തടിയോടനുബന്ധിച്ച രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവുന്നു. അതിന് പ്രധാനകാരണം അമിതമായി കൊഴുപ്പും അന്നജവും ചേര്‍ന്ന വിഭവങ്ങള്‍ ഊര്‍ജം ധാരാളമടങ്ങിയവയും അതേസമയം സൂക്ഷമപോഷകങ്ങള്‍ കുറഞ്ഞവയും ആയിരിക്കും. മാത്രമല്ല, ഇത്തരം ഭക്ഷണങ്ങളില്‍ പാചകത്തിലൂടെ മാംസ്യത്തിന്റെ ഘടനയില്‍ മാറ്റംവരാനും സൂക്ഷമപോഷകങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. രുചിക്കുവേണ്ടി ചേര്‍ക്കുന്ന പല കൃത്രിമ പദാര്‍ത്ഥങ്ങളും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്താനും കാരണമായേക്കാം. അമിതമായി മാംസവിഭവങ്ങളും ഊര്‍ജം കൂടുതലടങ്ങിയതുമായ വിഭവങ്ങള്‍ കഴിക്കുകയും അതേസമയം പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കുന്നതും വിളര്‍ച്ച, ജീവകം ഡിയുടെ അഭാവം തുടങ്ങിയവക്കു കാരണമാകുന്നുണ്ട്.

നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ധാതുലവണങ്ങളും ജീവകങ്ങളും ധാരാളമടങ്ങിയ പഴങ്ങളും ഇലക്കറികളും പച്ചക്കറികളും, നാരുകളുടെയും മാംസ്യത്തിന്റെയും കലവറയായ പയറിനങ്ങള്‍, ഊര്‍ജത്തിന്റെ ഉറവിടമായ അന്നജം ധാരാളമായടങ്ങിയ ധാന്യങ്ങള്‍, കിഴങ്ങുകള്‍, നമ്മുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അത്യന്താപേക്ഷിതമായ മാംസ്യത്തിന്റെ കലവറയായ മത്സ്യമാംസാദികള്‍, പാല്‍-പാലുത്പന്നങ്ങള്‍, ശരീരോഷ്മാവ് നിലനിര്‍ത്തുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ കൊഴുപ്പുകടങ്ങിയ എണ്ണകള്‍, ന്ട്‌സ്-സീഡ്‌സ് ഇവയെല്ലാം ആവശ്യത്തിന് മാത്രം ഉള്‍പ്പെടുത്തി അപപോഷണം തടയാന്‍ പറ്റുന്ന വിധത്തില്‍ ഭക്ഷണം ക്രമീകരിക്കേണ്ടതാണ്.

സെലബ്രേറ്റ് ദ വേള്‍ഡ് ഓഫ് ഫ്‌ളേവേഴ്‌സ്(Celebrate the World of Flavours) എന്നാണ് ഈ വര്‍ഷത്തെ പോഷകാഹാരവാരത്തിന്റെ സന്ദേശം. ചുരുക്കത്തില്‍ അമിതമായി കൃത്രിമ രുചികള്‍ക്കു പിന്നാലെ പോകാതെ, ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങള്‍ ആവശ്യമായ തോതില്‍, ആരോഗ്യകരമായ രീതിയില്‍ പ്രകൃതിദത്ത വിഭവങ്ങള്‍ ഉപയോഗിച്ച് രുചികരമായി പാകം ചെയ്ത് ഉപയോഗിക്കുക. അതേസമയം, എണ്ണയില്‍ വറുത്തെടുത്ത വിഭവങ്ങള്‍, മൈദ, പഞ്ചസാര, പ്രസര്‍വേറ്റീവ്‌സ്, നിറങ്ങള്‍ എന്നിവ അടങ്ങിവ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും അല്‍പം വ്യായാമം ശീലിക്കുകയും ചെയ്യുകയാണെങ്കില്‍ ജീവിതശൈലീരോഗങ്ങള്‍ ഒരു പരിധിവരെ തടയാം.

(കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റലിലെ സീനിയര്‍ ഡയറ്റീഷ്യനാണ് ലേഖിക)

Content Highlights: national nutrition week 2022, how to select nutrition rich foods, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented