രുചിയുടെ ലോകം ആഘോഷിക്കാം; ആഹാരത്തില്‍ ഉറപ്പ് വരുത്താം പോഷകങ്ങളും ധാതുക്കളും


സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ രാജ്യത്ത് പോഷകാഹാര വാരം ആചരിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഭക്ഷണവും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നല്ല ഭക്ഷണം മികച്ച ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിലൂടെയാണ് നമ്മുടെ ശരീരത്തിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂരിഭാഗം ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്നത്. അതിനാല്‍ പോഷകസമൃദ്ധമായ ആഹാരം ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാവര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് ദേശീയ പോഷകാഹാര വാരമായി ആഘോഷിക്കുന്നത്. സന്തുലിതമായ ആഹാരക്രമം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് ഒരാഴ്ച നീളുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

'രുചികളുടെ ലോകം ആസ്വദിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ പോഷകാഹാര വാരത്തിന്റെ തീം.

1982 മുതലാണ് ഇന്ത്യയില്‍ പോഷകാഹാരവാരം ആചരിച്ചു തുടങ്ങിയത്. നല്ല ആഹാരക്രമത്തിലൂടെ പോഷകാഹാരത്തെക്കുറിച്ചും പൊതുവായ ആരോഗ്യ പുരോഗതിയെക്കുറിച്ചും അറിവ് പകര്‍ന്നു നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കുന്നു.

വിറ്റാമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ആഹാരക്രമം ശീലമാക്കുക എന്നതാണ് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പ്രധാനമാര്‍ഗം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്കും സമീകൃത ആഹാരം ഉറപ്പാക്കുന്നത് വഴിയാണ് ആരോഗ്യപൂര്‍ണമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുകയെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

പ്രോട്ടീന്‍

മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേതുണ്ട്. മുട്ട, ഇറച്ചി, പയര്‍വര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവയിലാണ് പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. സസ്യാഹാരം പിന്തുടരുന്നവര്‍ മത്സ്യ-മാംസാദികള്‍ ഒഴിവാക്കുമ്പോള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ഭക്ഷണത്തില്‍ മതിയായ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

ധാന്യങ്ങള്‍

ശരീരത്തിന് ഊര്‍ജം നല്‍കുന്നതിന് പുറമെ പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും ധാന്യങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അരി, ചോളം, മില്ലറ്റ്, ഗോതമ്പ്, ബാര്‍ലി എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു.

വെള്ളം

ദിവസം ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. തിളപ്പിച്ചാറിയ വെള്ളത്തിനൊപ്പം ഇളനീര്‍, നാരങ്ങാവെള്ളം, പഴച്ചാറുകള്‍ എന്നിവയും ഉള്‍പ്പെടുത്താം.

പഴങ്ങളും പച്ചക്കറികളും

ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ് പഴങ്ങളും പച്ചക്കറികളും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഇവയുടെ കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ അവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും മറ്റ് ഘടകങ്ങളും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

Content Highlights: national nutrition week 2022, food,celebrate a world of flavours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented