നാരങ്ങ, സവാള, ആപ്പിള്‍, വെള്ളരി.. ഇങ്ങനെ പഴങ്ങളും പച്ചക്കറികളും നിറച്ച പാത്രം നീട്ടിയിട്ട് കേക്ക് കഴിച്ചോളൂ എന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്ത് ചെയ്യും. ആളെ കളിയാക്കുന്നോ എന്ന് ചോദിച്ച് ദേഷ്യം പിടിക്കാന്‍ വരട്ടെ. ഒറിജിനല്‍ പച്ചക്കറികളുടെ രൂപത്തിലുള്ള ഈ കേക്കുകള്‍ക്ക് പിന്നില്‍ ഓസ്റ്റിന്‍ സ്വദേശിനിയായ നതാലി സൈഡ്‌സെര്‍ഫ് എന്ന കേക്ക് നിര്‍മാതാവാണ്. കേക്കാണെന്ന് തോന്നാത്ത കേക്കുകളുണ്ടാക്കുകയാണ് നതാലിയുടെ ഹോബി. 

food

സൈഡ്‌സെര്‍ഫ് സ്റ്റുഡിയോ എന്നൊരു യൂട്യൂബ് ചാനലും നതലിക്കുണ്ട്. ഇത്തരം കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതിനെപ്പറ്റി നതാലി പറയുന്നതിങ്ങനെ. 'പഠിച്ചത് ഫൈന്‍ ആര്‍ട്‌സാണ്. ജീവിക്കാന്‍ വേണ്ടിയാണ് കേക്ക് ഡിസൈനിങ് തുടങ്ങിയത്.

food

2008 ലാണ് എന്റെ ഒരു സുഹൃത്ത് കേക്ക് ഡിസൈനിങിനെ പറ്റി പറയുന്നത്. എന്നാല്‍ ആദ്യത്തെ ശ്രമം പൊളിഞ്ഞു.' 

food

2011 ല്‍ നതാലി ഓസ്റ്റിനിലെ ഒരു ബേക്കറിയില്‍ ജോലിക്കാരിയായി. ഇക്കാലത്താണ് കേക്കിന്റെ ടെക്ക്‌നിക്കുകള്‍ അവള്‍ പഠിച്ചത്. അവിടെ ഒരു കേക്ക് ഡിസൈനിങ് മത്സരം വന്നു.'സാധാരണ ആളുകള്‍ ഉണ്ടാക്കുന്ന ഡിസൈനര്‍ കേക്കുകളൊന്നും ഉണ്ടാക്കി നോക്കിയിട്ട് ഒരു സംതൃപതി കിട്ടിയില്ല. ഒരിജിനാലിറ്റിയുള്ള സാധനങ്ങളുടെ രൂപത്തില്‍ കേക്കുണ്ടാക്കാനായി ശ്രമം.' ഒന്നാം സമ്മാനം നതാലി നേടിയത് പിന്നെയുള്ള കഥ. 

food

നാല് ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുണ്ട് നതാലിയുടെ യൂട്യൂബിന് ഇപ്പോള്‍. ഒരു ലക്ഷം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലും. 

food

പഴങ്ങളും പച്ചക്കറികളും മാത്രമല്ല പിഗ്‌സ് , ബ്രെയിന്‍സ്, ഏലിയന്‍സ്.. ഇങ്ങനെ കേക്കുകള്‍ പലതുണ്ട്. നതാലിയുടെ വൂള്‍വറൈന്‍ , പെന്നിവൈസ് , മെക്കല്‍ സ്‌കോട്ട് എന്നിങ്ങനെ ഹോളിവുഡ് സൂപ്പര്‍ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള കേക്കുകള്‍ക്കും  ആരാധകര്‍ ഏറെയുണ്ട്.

ഒരു കേക്ക് ഉണ്ടാക്കി തീര്‍ക്കാന്‍ 40 മണിക്കൂര്‍ വരെ വേണം. ചിലപ്പോള്‍ അതില്‍ അധികവും. പഴങ്ങളുടെയും പച്ചക്കറികളുടെയും ചെറിയ കേക്കുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് നതാലി. 

Content Highlights: Natalie Sideserf, a baker from Austin, who makes hyper-realistic  cakes