Photo: Aamchi Mumbai Video screenshot
ഭക്ഷണവുമായി ബന്ധപ്പെട്ട പല വീഡിയോകളും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. അവയില്‍ മനസ്സു നിറയ്ക്കുന്ന കഥകളും ഏറെയുണ്ട്. അത്തരത്തിലൊന്നാണ് യൂട്യൂബ് ചാനലായ ആംചി മുബൈയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 'ഫ്രെഷ് പിസ്സ ദോശ'യാണ് ഒരു യുവാവ് വീട് വീടാന്തരം നടന്ന് തന്റെ സൈക്കിളില്‍ വില്‍ക്കുന്നത്. ആവശ്യക്കാര്‍ക്ക് അപ്പോള്‍ തന്നെ ദോശയുണ്ടാക്കി നല്‍കാനുള്ള സൗകര്യം ഒരുക്കിയതാണ് സൈക്കിള്‍.
ദോശ തയ്യാറാക്കാനുള്ള തവ, പലതരം പച്ചക്കറികള്‍, ഷെഷ്വാന്‍ സോസ്, ഗാര്‍ലിക് ചട്ണി, ചീസ്, ദോശമാവ് എന്നിവയെല്ലാം ഈ ചെറിയ സൈക്കിളില്‍ അദ്ദേഹം ഒതുക്കി വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പലതരം ദോശകള്‍ 60 മുതല്‍ 100 രൂപവരെ വിലയ്ക്കാണ് അദ്ദേഹം വില്‍ക്കുന്നത്. വീഡിയോ 12 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.
വീഡിയോയില്‍ ഒരു സ്ഥിരം കസ്റ്റമറായ സ്ത്രീ വരുന്നതും ജയന്റ് പിസ ദോശ ആവശ്യപ്പെടുന്നതും കാണാം. ഇത്രകാലമായിട്ടും രുചിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. 25 വര്‍ഷമായി അദ്ദേഹം ഇവിടെ ദോശ വില്ക്കാന് എത്തുന്നുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഉപജീവനത്തിനായുള്ള കഠിനാധ്വാനത്തെ അഭിനന്ദിക്കുകയാണ് വീഡിയോ കണ്ടവര്‍.
Content Highlights: Mumbai Man Selling Dosa On A Cycle Impresses Social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..