മിക്കവർക്കും പിറന്നാൾ ​ദിനം സ്പെഷലാണ്. പിറന്നാൾ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട കാര്യമാണ് കേക്ക് മുറിക്കൽ. പിറന്നാളുകൾക്ക് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് സർപ്രൈസ് പാർട്ടിയും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്തമായ പിറന്നാളാഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ 550 കേക്കുകള്‍ മുറിക്കുന്ന യുവാവിന്റെ വിഡിയോ ആണ് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സൂര്യ രതൂരിയുടെ കേക്ക് കട്ടിങ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. 

രണ്ടു കൈകളിലും കത്തിപിടിച്ച് കേക്കുകള്‍ മുറിക്കുകയാണ് സൂര്യ. രണ്ടര മിനിറ്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. മൂന്ന് വലിയ മേശമേല്‍ നിരത്തിയ ഓരോ കേക്കും വ്യത്യസ്ത ആകൃതിയിലും രുചിയിലും തീര്‍ത്തവയാണ്. ചുറ്റിലും കൂടിയ ആളുകള്‍ കേക്ക് മുറിക്കുന്നതിന്റെ ഫോട്ടോ എടുക്കുന്നതും ആര്‍പ്പുവിളിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാന്‍ കഴിയും.

Content highlights: mumbai man cuts 550 cakes on birthday watch viral video