ഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പതിനാറ് മക്കളുള്ള ഒരു കുടുംബം. പഴയ കഥയല്ല. ഇപ്പോള്‍ തന്നെയാണ് സംഭവം. ഓസ്‌ട്രേലിയയിലെ ജെനിയും റേ ബോണലുമാണ് ഈ പതിനാറ് മക്കളുടെ മാതാപിതാക്കള്‍. ഇത്രയും ആള്‍ക്കാര്‍ വീട്ടിലുണ്ടെങ്കിലും ഭക്ഷണം കഴിച്ച പാത്രം ഇവര്‍ക്ക് കഴുകേണ്ടി വരാറില്ല. അതെങ്ങനെയാണെന്ന സംശയം മാറാന്‍ ബോണല്‍ ഫാമിലി പുറത്തു വിട്ട പോസ്റ്റ് വായിച്ചാല്‍ മതി. 

നിലത്ത് ഒരു പേപ്പര്‍ വിരിച്ച് അതില്‍ ഫ്രൈസും സോസ് പാത്രവും വച്ച ചിത്രമാണ് അമ്മ ജെനി ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്. കുട്ടികള്‍ക്ക് ഫ്രൈസ് കഴിക്കുകയും ചെയ്യാം പാത്രങ്ങള്‍ കഴുകുന്നത് ഒഴിവാക്കുകയും ചെയ്യാമല്ലോ. എല്ലാവരും കഴിച്ചു കഴിഞ്ഞാല്‍ ആ പേപ്പര്‍ എടുത്ത് കളഞ്ഞാല്‍ മതി. പാത്രങ്ങളില്‍  നല്‍കിയാല്‍ അതുകൊണ്ടുണ്ടാവുന്ന അധ്വാനഭാരവും സമയ നഷ്ടവും കുറയ്ക്കാനാണ് ഇങ്ങനെയൊരു പദ്ധതി. ലഞ്ച്... എന്ന ക്യാപ്ഷനോടെയാണ് ജെനി ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.  

നിരവധി ആളുകളാണ് ജെനിയെ പ്രശംസിച്ചു കൊണ്ട് ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്. അവധിക്കാലങ്ങള്‍ക്ക് പറ്റിയ ലഞ്ച്, കുട്ടികള്‍ ഒന്നിച്ച് ആഘോഷിക്കട്ടെ എന്നാണ് ഒരാളുടെ കമന്റ്. കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍  കുട്ടികള്‍ക്ക് ലഘുഭക്ഷണം ഇങ്ങനെ നല്‍കിയാല്‍ അധ്വാനഭാരം കുറയും എന്നാണ് ചിലരുടെ കണ്ടെത്തല്‍. ഒട്ടേറെ രക്ഷകര്‍ത്താക്കള്‍ക്ക് ഈ ടിപ്പ് കൊണ്ട് ഗുണമുണ്ടായി എന്നാണ് പ്രതികരണങ്ങള്‍.

Family

ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഇവര്‍ പൂഴ്ത്തിവയ്പ്പുകാരാണോ എന്ന സംശയദൃഷ്ടിയോടു കൂടി പലരും നോക്കാറുണ്ട് എന്ന്  ജെനിയും ബോണലും പറയുന്നു. മൂന്ന് ട്രോളി നിറയെ ഭക്ഷണ വസ്തുക്കളുമായാണ് ഇവര്‍ പലപ്പോഴും കടയില്‍ നിന്നും ഇറങ്ങാറ്. ഒരാഴ്ചത്തേയ്ക്ക് മാത്രം 36 ലിറ്റര്‍ പാലും 72 മുട്ടയും 30 ചിക്കന്‍ ഡ്രംസ്റ്റിക്കും ഡസന്‍ കണക്കിന് ബ്രെഡ് ലോഫുകളും 24 ലൂ റോളുകളും ഈ വീട്ടിലേക്ക് ആവശ്യമായി വരാറുണ്ട്. 

Content Highlights: Mother of sixteen shares how she feeds her kids ‘lunch’ without plates