-
മുട്ടിലിഴയാന്‍ തുടങ്ങിയാല്‍ പിന്നെ കുട്ടികള്‍ നിലത്ത് നിന്ന് കിട്ടുന്നതെന്തും വായിലാക്കും. മണ്ണും കല്ലും പുഴുവും ഒന്നും വിടില്ല. മാത്രമല്ല മണ്ണില്‍ കളിക്കാനും വലിയ ഇഷ്ടമായിരിക്കും. അമ്മമാര്‍ക്ക് ഇക്കാലം തലവേദനയാകുമെന്ന് ചുരുക്കം.
ഈ തലവേദന ഒഴിവാക്കാന്‍ ഇല്ലിനോയിസിലുള്ള എല്ലെ ആന്‍ തന്റെ മകള്‍ക്കായി തയ്യാറാക്കിയ എഡിബിള്‍ സാന്‍ഡ് വീഡിയോ ടിക്ക് ടോക്കില്‍ വൈറലാണ്.
എല്ലെയുടെ മകള്‍ ഏഴ്മാസം പ്രയമുള്ള അമാരയ്ക്ക് മണ്ണില്‍ കളിക്കാന്‍ വലിയ ഇഷ്ടമാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കാന്‍ മടിയും. ഇതിനെല്ലാം ഒപ്പം കൈയില്‍ കിട്ടുന്നതെല്ലാം വായിലിടുകയും ചെയ്യും.
എങ്കില്‍ കഴിക്കാന്‍ കൊള്ളാവുന്ന മണ്ണില്‍ അവളെ കളിക്കാന്‍ വിട്ടാലോ എന്നായി എല്ലെയുടെ ആലോചന. കുട്ടികള്‍ക്ക് നല്‍കുന്ന സീറിയല്‍സ് കുറച്ചെടുത്ത് പൊടിച്ചു, മണല്‍തരിയുടെ പരുവമാക്കി, വൃത്തിയുള്ള ഒരു വലിയ ബേസനില്‍ നിരത്തി അവളെ അതിനുള്ളില്‍ കളിക്കാന്‍ വിട്ടു. ഞാനും ഹാപ്പി അവളും ഹാപ്പി എന്ന് എല്ലെ.
ഈ എഡിബിള്‍ സാന്‍ഡ് വീഡിയോ തയ്യാറാക്കുന്ന വിധം എല്ലാ അമ്മമാര്‍ക്കുമായി എല്ലെ തന്റെ ടിക്ക്‌ടോക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. മൂന്ന് ലക്ഷം ലൈക്കുകളാണ് ഇതുവരെ എല്ലെയുടെ വീഡിയോക്ക് ലഭിച്ചത്. എല്ലെയുടെ വീഡിയോ വൈറലായതോടെ പലരും തങ്ങളും ഈ എഡിബിള്‍ സാന്‍ഡ് പരീക്ഷിച്ചെന്നും കുട്ടികള്‍ക്ക് ഇഷ്ടമായെന്നും പറയുന്നു. ചില അമ്മാര്‍ അവര്‍ തയ്യാറാക്കിയ സീറിയല്‍ സാന്‍ഡിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്
Content Highlights: Mom’s TikTok On Making ‘Edible Sand’ Goes Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..