ല്യാണമല്ലേ... എന്തെങ്കിലും വയ്ക്കാന്‍ പഠിച്ചോ... ഈ ചോദ്യം നേരിടാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല.  ഭക്ഷണം ഉണ്ടാക്കല്‍ അങ്ങനെ അവരുടെ മാത്രം കുത്തകയല്ല എന്നു പറയുകയാണ് ഈ ട്വിറ്റര്‍ പോസ്റ്റ്. വേറൊന്നുമല്ല ഉടനേ വിവാഹിതനാകാന്‍ പോകുന്ന തന്റെ മകന് വേണ്ടി അമ്മ തയ്യാറാക്കിയ പലചരക്കു സാധനങ്ങളുടെ ലിസ്റ്റാണ് ഇത്. അതും വ്യത്യസ്തമായി.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ പലതരം പരിപ്പുകള്‍ എങ്ങനെ തിരിച്ചറിയും. അതിനുള്ള വഴിയാണ് ഈ അമ്മ കണ്ടെത്തിയിരിക്കുന്നത്. പരിപ്പുകളുടെ പലതരം സാമ്പിളുകള്‍ ചെറിയ കവറുകളിലാക്കി ഒരു ഡയറിയുടെ താളില്‍ ഒട്ടിച്ചിരിക്കുന്നു. മാത്രമല്ല ഓരോന്നിനും താഴെ അവയുടെ പേരും  എഴുതിയിട്ടുണ്ട്.

ദിപന്‍ശു കബ്ര എന്ന ഐ.പി.എസ് ഓഫീസറാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അടുത്ത് വിവാഹിതനാകാന്‍ പോകുന്ന മകന് വേണ്ടി ഒരു അമ്മ തയ്യാറാക്കിയത് ' എന്ന രസകരമായ ക്യാപ്ഷനും അദ്ദേഹം നല്‍കിയിട്ടുണ്ട്. 

ധാരാളം പേര്‍ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. നല്ല പരിശീലനമെന്നാണ് മിക്കവരുടെയും കമന്റ്. ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും പറ്റിയ പാഠമെന്നാണ് ചിലര്‍ പറയുന്നത്.

Content Highlights: Mom Makes ‘Daal’ Tutorial For Soon-To-Be Married Son