സാലക്കൂട്ടുകള്‍ അധികമില്ലാതെ അസ്സല്‍ ചിക്കന്‍ കറി തയ്യാറാക്കി മോഹന്‍ലാല്‍. രുചിച്ചു നോക്കി സൂപ്പെറെന്ന് തലകുലുക്കി ഭാര്യ സുചിത്ര. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നുള്ള തന്റെ പാചകപരീക്ഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് പങ്കുവച്ചത്. സ്‌പെഷ്യല്‍ ചിക്കന്‍ കറി രുചിച്ചു നോക്കാന്‍ ഒപ്പം സുഹൃത്തായ സമീര്‍ ഹംസയും ഉണ്ടായിരുന്നു.

അധികം മസാലകള്‍ ഒന്നും ഇല്ലാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ടാണ് ചിക്കന്‍ തയ്യാറാക്കുന്നത്. ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല,  മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്) എന്നിവയാണ് ചേരുവകള്‍. പാചകത്തിന്റെ ഓരോ ഘട്ടവും വിശദമായി തന്നെ താരം ആരാധകര്‍ക്കു വേണ്ടി പങ്കുവയ്ക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകള്‍ എല്ലാം ഉപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം. ഒന്നാന്തരം രുചിയില്‍ മസാല ഇല്ലാത്ത ലാലേട്ടന്‍ സ്‌പെഷ്യല്‍ ചിക്കന്‍ റെഡി.

Content Highlights: Mohanlal Special Chicken Recipe Cooking Video