വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
കഷ്ടപ്പാടുകള്‍ ഏറെയുണ്ടെങ്കിലും അധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇല്ലായ്മകളെക്കുറിച്ച് പരിതപിക്കുന്നതിന് പകരം തങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളും അവര്‍ പ്രയോജനപ്പെടുത്തുന്നു. അത്തരമാളുകള്‍ സമൂഹത്തിന് നല്കുന്ന സന്ദേശങ്ങള്‍ വലിയ രീതിയിലാരിക്കും സ്വീകരിക്കപ്പെടുന്നത്. ഇത്തരമൊരു സ്ത്രീയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. മൊഹാലി സ്വദേശിയായ യുവതിയാണ് തന്റെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തുന്നതിന് ചാട്ട് സ്റ്റാള്‍ നടത്തുന്നത്.
ഹാരി ഉപാല്‍ എന്ന ഫുഡ് ബ്ളോഗറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പാനിപൂരി, പപ്പടി ചാട്ട്, ആലൂ ടിക്കീസ് എന്നിവയെല്ലാം ഇവരുടെ സ്റ്റാളില്‍ വില്‍പ്പനയ്ക്കുണ്ട്. മുമ്പ് താന്‍ ജോലി ചെയ്തിരുന്നുവെന്നും എന്നാല്‍ പഠനത്തിന് സമയം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി വീഡിയോയില്‍ പറയുന്നു. അതിനുശേഷമാണ് ചാട്ട് സ്റ്റാള്‍ തുടങ്ങിയത്.
ഇതുവരെ 70 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 6.3 ലക്ഷം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. യുവതിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെയെന്നും പെണ്‍കുട്ടികള്‍ അവരുടെ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെന്ന് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് ഒരാള്‍ പറഞ്ഞു. മികച്ചൊരു ഭാവി ആശംസിക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..