വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇന്ത്യന്‍ വിഭവം; മസാലക്കടല റെസിപ്പിയുമായി മിന്‍ഡി കെയ്‌ലിങ്


വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇന്ത്യന്‍ വിഭവം എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മിൻഡി കെയ്‌ലിങ് ‌| Photo: Instagram

ആരാധകരുമായി സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന അമേരിക്കന്‍ നടിയാണ് മിന്‍ഡി കെയ്‌ലിങ്. മിക്കപ്പോഴും വ്യത്യസ്തമായ ഇന്ത്യന്‍ രുചികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇത്തവണ ഒരു ഇന്ത്യന്‍ വിഭവവുമായാണ് മിന്‍ഡി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇന്ത്യന്‍ വിഭവം എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ചനാ മസാലയാണ് വിഭവം. 20 മിനിറ്റ് സമയമെടുത്താണ് മിന്‍ഡി ചനാ മസാല തയ്യാറാക്കിയിരിക്കുന്നത്.

ആദ്യം മല്ലിയില നന്നായി അരിഞ്ഞെടുക്കണം. ശേഷം ഇത് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി ചതച്ചെടുക്കണം. ഒരു തവ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് എണ്ണ ചേര്‍ക്കണം. ശേഷം ഇതിലേക്ക് ജീരകം പൊടിച്ചതും സവാള ചെറുതായി അരിഞ്ഞതും സ്വല്‍പം ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. നല്ല മണം വരുന്നതിനാല്‍ സവാള വഴറ്റിയെടുത്തത് കഴിക്കാന്‍ തോന്നുന്നുണ്ടെന്ന് വീഡിയോയില്‍ ഇടക്ക് മിന്‍ഡി പറയുന്നതുണ്ട്. ഈ കൂട്ട് ചെറുതീയില്‍ വെച്ച് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് നേരത്തെ ചതച്ചുവെച്ച മല്ലിയില-വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേര്‍ക്കാം. ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുറച്ച് കുരുമുളക് പൊടി എന്നിവയെല്ലാം ചേര്‍ത്ത് വഴറ്റിയെടുക്കാം. ഈ സമയം കുറച്ച് എണ്ണയോ വെള്ളമോ ചേര്‍ത്ത് കൊടുക്കാം.

അവസാനം കടല പുഴുങ്ങിയെടുത്തതും തക്കാളിയും ചേര്‍ത്ത് കൊടുത്തു. സ്വല്‍പം ശർക്കര കൂടി ചേര്‍ത്തശേഷം അടുപ്പില്‍ തീ കൂട്ടിവെച്ച് നന്നായി തിളപ്പിക്കാം. സ്വല്‍പം നാരങ്ങാ നീര് കൂടി ചേര്‍ത്ത് തീ അണയ്ക്കാം.

Content Highlights: easiest indian recipes, mindy kaling, chana masala, food, recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented