മൂന്ന് വര്‍ഷം മുന്‍പ് മീമീസ്‌ കിച്ചണ്‍ എന്ന ഫുഡ്ൈസറ്റ് തുടങ്ങിയേശഷം എന്റെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങളുണ്ടായി. മൂന്നുവര്‍ഷവും ഞാെനാരു നിമിഷ പോലും അടങ്ങിയിരുന്നിട്ടില്ല! ബ്ലോഗ് എഴുത്ത്‌ എന്നെ മറ്റാരാളാക്കിയതുേ പോലെ! എന്റെ ആത്മവിശ്വാസം കൂടി സോഷ്യല്‍ സ്‌കില്ലുകള്‍ മെച്ചെപ്പട്ടു; പാചകത്തിേനാടുള്ള ആവശം കൂടി; ഫുഡ് സ്റ്റൈലിങ്ങ്‌ മെച്ചെപ്പട്ടു. മാത്രമല്ല ഞാന്‍ ക്രിയേറ്റിവായി. 

കുറേക്കാലം ദുബായില്‍ ആയിരുന്നു ഞങ്ങള്‍. ഭര്‍ത്താവ് ജിബു അവിടെ ഐടി പ്രൊഫഷണല്‍. ഞാന്‍ അദ്ദഹത്തിന്റെ കമ്പനിയില്‍ത്തെന്ന അക്കൗണ്ടന്റും. എവിടെയായാലും  പാചകമായിരുന്നു എനിക്ക് ഹരം! ദുബായില്‍ നിന്ന് ഹമ്മുസ്, ഷവര്‍മ, കുനാെഫ, പിറ്റാ ബ്രെഡ് തുടങ്ങിയ അറബ് വിഭവങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടായി. നാട്ടിേലക്ക് മടങ്ങിയേപ്പാള്‍ ആദ്യം ചെന്നൈയിലും പിന്നെ ബെംഗലൂരിലുമായി താമസം. മൂന്ന് മക്കളും, വീട്ടുേജാലിയും, പുറത്ത് പോയി ജോലിക്ക് ശ്രമിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ കുട്ടികള്‍ സ്‌കൂള്‍ പോയിത്തുടങ്ങിയേപ്പാള്‍ സ്ഥിതി മാറി. വല്ലാെത്താരു ശൂന്യത. അത് നികത്താനാണ് സത്യത്തില്‍ ഞാനെന്റെ പ്രിയപ്പെട്ട പാചകത്തിലേക്ക് തിരിഞ്ഞത്. ആരെങ്കിലും ഒരു പുതിയ വിഭവെത്തക്കുറിച്ച് പറഞ്ഞാല്‍ അതിന്റെ റെസിപ്പി കിട്ടിയിേട്ട ഞാന്‍ പോവൂ. പ്രായമായവേരാടും യാത്രയില്‍ കണ്ടുമുട്ടുന്നവേരാടും വരെ റെസിപ്പി അന്വേഷിക്കും.

എന്റെ ആദ്യത്തെ ആസ്വാദകരും വിമര്‍ശകരും ഭര്‍ത്താവും മക്കളും ( ടെസ്സ, ജോയല്‍, മാത്യു) ആണ്. ഷെസ്വാന്‍ ചില്ലി ചിക്കനൊാെക്ക അവര്‍ ഭയങ്കര ഉത്സാഹത്തിലേറ്റെടുത്തു. ഒരു ദിവസം ഒരു ഫുഡ്  ബ്‌ളോഗ് തുടങ്ങാെമന്ന് എനിക്ക് തോന്നി. സംഗതി പറഞ്ഞേപ്പാള്‍ എന്റെ സ്‌കൂള്‍ ഫ്രണ്ട്‌സ് ഗ്യാങ്ങ് കട്ട സപ്പോര്‍ട്ട് വെബ് സൈറ്റുണ്ടാക്കിത്തരാന്‍ ഭര്‍ത്താവും റെഡി! ചില റെസിപ്പികള്‍ ശരിയാവില്ല! അപ്പാഴത് മാറ്റി ചെയ്യും!  ചിക്കന്‍ മോമോസിന്റെ ഷെയ്‌പ്പൊന്ന് റെഡിയായി കിട്ടാന്‍ നല്ലാണം പാടു പെട്ടിട്ടുണ്ട്. ഇപ്പാള്‍ ഏതാണ്ട് 250 റെസിപ്പികളുണ്ട് എന്റെ സൈറ്റില്‍. ഇംഗളീഷിലാണ് മിക്ക റെസിപ്പികളും നല്‍കുന്നത്. ഇടയ്ക്ക് മലയാളത്തിലും കൊടുത്തു. പക്ഷേ മറ്റാരു ഭാഷ കണ്ടതിനെത്തുടര്‍ന്ന് ഗൂഗിള്‍ ആഡ്സ് കിട്ടാന്‍ പ്രശ്നമായി. പിന്നെ ഞാനത് നിര്‍ത്തി. മലയാളത്തിലിടാനുള്ള വഴികള്‍ അന്വഷിക്കുന്നു. 

വായനക്കാരുെട സംശയങ്ങള്‍ക്ക് എഫ്ബിയിലൂെടയും മറ്റും മറുപടി നല്‍കാറുണ്ട്. ചില കമന്റുകള്‍ ചിരിപ്പിക്കും! 'മീമീസ്‌കിച്ചണില്‍ എനിക്ക് വല്ല വേക്കന്‍സിയും ഉണ്ടോ' എന്ന് ദുബായിലെ ഒരു പ്രൊഫഷണല്‍ ഷെഫിന്റെ കമന്റ്! ചിലര്‍ വിഭവങ്ങളുെട വില തിരക്കും. ബ്‌ളോഗിലൂടെ എനിക്ക് പുതിയ സുഹൃത്തുക്കളെ കിട്ടി! അവര്‍ കേരളത്തില്‍ വരുമ്പോള്‍ കാണാന്‍ നില്‍ക്കുന്നു! സൗത്താ്രഫിക്കയിലും മസ്‌ക്കറ്റിലുമുള്ള വായനക്കാരും നാട്ടിലേക്ക് ക്ഷണിക്കുന്നു! ഈ കമന്റുകളും സ്േനഹവുമാണ് ഐന്റെ  സൈറ്റിനെ സജീവമാക്കുന്നത്. 

കൊച്ചിയില്‍ താമസിക്കുന്നവെരങ്കിലും എന്റ കുടുംബം ശരിക്കും പാലാക്കാരാണ്. എന്റെ രസമുകുളങ്ങള്‍ മധ്യ തിരുവിതാംകൂര്‍ സുറിയാനി ക്രിസ്ത്യാനി സ്വാദില്‍ അലിഞ്ഞിരിപ്പാണ്. അമ്മയും ആന്റിമാരും കിടിലന്‍ ഫുഡുണ്ടാക്കും. പാലായിലെ ചക്ക വേവിച്ചതും കപ്പപ്പുഴുക്കും തകര്‍പ്പനാണ്! വിവാഹശേഷം ഭര്‍ത്താവിന്റെ നാടായ ചമ്പക്കുളത്തും രുചിക്ക് കുറവുണ്ടായില്ല. അമ്മായിയമ്മയുടെ കക്കായിറച്ചിയ്ക്കും എരിവുള്ള മീന്‍കറിക്കും നല്ല ഉശിരാണ്! നാടന്‍ കറികളുടെ പാചകരഹസ്യങ്ങള്‍ എന്നിലെത്തിയത് അങ്ങനെയൊക്കെയാണ്.

ശ്രീലങ്കന്‍ പ്രോണ്‍സ് കറി 

(നാല് പേര്‍ക്ക്)

ചെമ്മീന്‍   500 ഗ്രാം  കാരറ്റ് ഒന്ന്  ഉരുളക്കിഴങ്ങ്  ഒന്ന്  തക്കാളി ഒന്ന്   ഉലുവ   അര ടീസ്പൂണ്‍  സവാള രണ്ട്  ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്  ഒരു ടേ.സ്പൂണ്‍  കറിവേപ്പില    നാല് കതിര്‍  പച്ചമുളക്   രണ്ട്  മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍  കുരുമുളകുപൊടി  അര ടീസ്പൂണ്‍  മല്ലിപ്പൊടി  ഒരു ടേ.സ്പൂണ്‍  മുളകുപൊടി   മുക്കാല്‍ ടീസ്പൂണ്‍  ഗരംമസാല    അര ടീസ്പൂണ്‍  ജീരകപ്പൊടി   അര ടീസ്പൂണ്‍  തേങ്ങാപ്പാല്‍   രണ്ട് കപ്പ്( ഒന്നര കപ്പ്+ അര കപ്പ്)  വെളിച്ചെണ്ണ  ആവശ്യത്തിന്

വൃത്തിയാക്കിയെടുത്ത ചെമ്മീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വെക്കുക. എന്നിട്ട് പാത്രത്തിലടച്ച് അര-മുക്കാല്‍ മണിക്കൂര്‍ ഫ്രഡ്ജില്‍ വെക്കുക. സവാള അരിയുക. പച്ചമുളക് പിളര്‍ന്ന് വെക്കുക. ഉരുളക്കിഴങ്ങും കാരറ്റും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അര കപ്പ് തയ്യാറാക്കുക.ഒന്നര കപ്പ് രണ്ടാം പാലും റെഡിയാക്കണം. 
പാചകപ്പാത്രം ചൂടാക്കി എണ്ണയൊഴിക്കുക. ഉലുവയിട്ട് ചുവക്കുമ്പോള്‍ സവാള,പച്ചമുളക്,കറിവേപ്പില ഇട്ട് വഴറ്റുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി,ജീരകപ്പൊടി,കുരുമുളകുപൊടി,ഗരംമസാല,മല്ലിപ്പൊടി,മുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റി ചതുരത്തില്‍ മുറിച്ച തക്കാളി ചേര്‍ക്കുക. 
ഇതെല്ലാം നന്നായി വഴറ്റുക. ഉരുളക്കിഴങ്ങും കാരറ്റും ചേര്‍ത്ത് ചേരുവകള്‍ ഒരുമിച്ച് ചേര്‍ന്ന് മൃദുവാകുന്നതുവരെ വഴറ്റാം. മസാല കുഴച്ചുവെച്ച ചെമ്മീന്‍ ചേര്‍ത്തിളക്കാം. കുറച്ചുനേരം വരട്ടി രണ്ടാം പാല്‍ ചേര്‍ത്ത് ഉപ്പ് പാകമാക്കുക. അടച്ച് ഇടയ്ക്ക് ഇളക്കി വേവിക്കുക. ഒന്നാംപാല്‍ ചേര്‍ത്ത് തീ സിമ്മിലിടുക. ഗ്രേവി നല്ല കട്ടിയിലിരിക്കണം.കറിവേപ്പിലയോ മല്ലിയിലയോ ചേര്‍ത്ത് ചോറിനൊപ്പമോ പുലാവ്,നാന്‍,റോട്ടി എന്നിവയ്ക്കൊപ്പമോ വിളമ്പാം.

ടിപ്സ് 
 കൂടുതല്‍ ഗ്രേവി വേണമെങ്കില്‍ തേങ്ങാപ്പാലിന്റെ അളവ് കൂട്ടുക. ചെമ്മീനിന്റെ കൂടെ മറ്റേത് പച്ചക്കറിയേക്കാളും ചേര്‍ച്ച കാരറ്റും ഉരുളക്കിഴങ്ങുമാണ്. പ്രോണ്‍സ് എളുപ്പം വേവുമെന്നതിനാല്‍ ഇടത്തരം തീയില്‍ 4-6 മിനുട്ട് വേവിച്ചാല്‍ മതി.

തയ്യാറാക്കിയത്: ശര്‍മിള
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

nപുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

 

 

Content highlights: mimees kitchen, food blogging, food blogger, meemis kitchen, meena meenatoor, food article, food news