ഭക്ഷണത്തിലെ വിചിത്രമായ കോമ്പിനേഷനുകളെക്കുറിച്ചുള്ള നിരവധി ചിത്രങ്ങളും മറ്റും വൈറലാകാറുണ്ട്. ഒട്ടും ചേർച്ചയില്ലാത്ത രണ്ടു വിഭവങ്ങളെ ചേർത്തു കഴിക്കുന്നതിൽ പുതുമ കണ്ടെത്തുന്നവരുണ്ട്. അടുത്തിടെ ചോക്ലേറ്റ് ചിക്കൻ ബിരിയാണിയും ഐസ്ക്രീം ദോശയും തണ്ണിമത്തൻ കെച്ചപ്പുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിചിത്ര കോമ്പിനേഷനാണ് ശ്രദ്ധേയമാകുന്നത്. മറ്റൊന്നുമല്ല ചില്ലി ഓയിൽ വനില ഐസ്ക്രീം ആണത്.
ഇനി ഇത്തരമൊരു ഭ്രാന്തൻ രുചിവിശേഷം അവതരിപ്പിച്ചതിനു പിന്നിൽ ഏതെങ്കിലും വ്യക്തികളാണെന്നു കരുതിയാൽ തെറ്റി. പ്രശസ്ത ഫാസ്റ്റ് ഫുഡ് ചെയിൻ കമ്പനിയായ മക്ഡൊണാൾഡ്സ് ആണ് ഇതിനു പിന്നില്‍. ചൈനയിലെ മക്ഡൊണാൾഡ്സ് ഗ്രൂപ്പാണ് ചില്ലി ഓയിൽ വനില ഐസ്ക്രീം അവതരിപ്പിച്ചിരിക്കുന്നത്.
സ്പൈസി ചില്ലി ഓയിൽ സൺഡേ എന്ന പേരിലാണ് ഐസ്ക്രീം ഫ്ളേവർ അവതരിപ്പിക്കുന്നത്. പല ചൈനീസ് വിഭവങ്ങളിലും അവിഭാജ്യ ഘടകമായ ചില്ലി ഓയിൽ ഐസ്ക്രീമുമായി മിക്സ് ചെയ്താണ് കഴിക്കാൻ നൽകുന്നത്.
new product from McDonald's China
— Chenchen Zhang🤦🏻♀️ (@chenchenzh) January 21, 2021
*sorry* pic.twitter.com/fPatqJi3Mt
ജനുവരി ഇരുപത്തിയൊന്നിനാണ് ഈ ഡിഷ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലാണ് ഐസ്ക്രീം ലഭിക്കുക. ചെൻചെൻ സാങ് എന്ന ട്വിറ്റർ ഉപഭോക്താവാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വനില ഐസ്ക്രീം പ്രേമികളും ചില്ലി ഓയിൽ പ്രേമികളുമൊക്കെ ചിത്രത്തിന് കീഴെ കമന്റുമായെത്തിയിട്ടുണ്ട്.
ഒരിക്കലും ചേർക്കാൻ പാടില്ലാത്ത രണ്ടു രുചികൾ എന്നും എരിവും മധുരവും ചേർന്ന് കുളമാക്കിയ ഫ്ളേവർ എന്നും രണ്ടുരുചികളും നശിപ്പിച്ചു എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: McDonald's China launches 'Spicy Chilli Oil Ice Sundae