photo:twitter.com/saffrontrail
വിനോദപരിപാടികളുടെകൂടെ പാചകമത്സരങ്ങളും ഇപ്പോള്‍ വളരെ ജനപ്രീതിയുള്ള ഒന്നാണ്. അത്തരം റിയാലിറ്റിഷോകളുടെ വാര്‍ത്തകളും വീഡിയോകളും വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാകിസ്താനില്‍ വീട്ടമ്മമാര്‍ക്കായി നടക്കിയ ഒരു ഓഡിഷൻ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
'ദി കിച്ചണ്‍ മാസ്റ്റര്‍' എന്ന പാചകപരിപാടിയിലെ വീഡിയോയാണിത്. പാചകമത്സരത്തിന് വീട്ടില്‍ നിന്നും സ്വന്തം പാചകവിധിയില്‍ തയ്യാറാക്കിയ വിഭവങ്ങളുമായി ഓഡിഷനെത്തണം എന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇത് മറന്നുപോയ ഒരു മത്സരാര്‍ത്ഥി സ്ഥലത്തെ പ്രശസ്തമായ ഹോട്ടലില്‍ നിന്നും ഭക്ഷണം പാഴ്‌സല്‍ വാങ്ങി മത്സരത്തിനെത്തിയതാണ് രംഗം.
മത്സരാര്‍ത്ഥിയെ പാഴ്‌സലുമായി കണ്ടപ്പോള്‍ എന്താണിതെന്ന് വിധികര്‍ത്താക്കള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അത് പ്ലേറ്റില്‍ വയ്ക്കാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് നേരെ കഴിയ്ക്കാം എന്നാണ് മത്സരാര്‍ത്ഥി ഉത്തരം നല്‍കുന്നത്. ഇതിന് വിധികര്‍ത്താക്കള്‍ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം.
തനിക്ക് കൂടുതല്‍ ഒന്നുമറിയില്ല ഭക്ഷണം കൊണ്ടുവരാനാണ് പരിപാടിയില്‍ നിന്നും ആവശ്യപ്പെട്ടതെന്നും മത്സരാര്‍ത്ഥി പറയുന്നുണ്ട്. എന്നാല്‍ ഈ പാഴ്‌സലുമായി എണീറ്റുപോകാനാണ് വിധികര്‍ത്താക്കള്‍ പറയുന്നത്. എന്നാല്‍ ഇത് സ്ഥലത്തെ നല്ലൊരു ഹോട്ടലില്‍ നിന്നും കാത്തുനിന്ന് വാങ്ങിയതാണെന്നും ഓഡിഷനായുള്ള കാത്തിരിപ്പും കഴിഞ്ഞാണ് ഇവിടെയെത്തിയതെന്നും മത്സരാര്‍ത്ഥി പറയുന്നുണ്ട്.
അതിനാല്‍ വിധികര്‍ത്താക്കള്‍ ഇത് രുചിച്ചു നോക്കണമെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍ ഇത് കേട്ട ക്ഷുഭിതയായ വിധികര്‍ത്താക്കളില്‍ ഒരാള്‍ നിങ്ങള്‍ പോകുന്നില്ലെങ്കില്‍ ഞാന്‍ പോകുകയാണെന്നും പറഞ്ഞു വേദി വിടുന്നതു കാണാം. എന്നാല്‍ ഇതൊന്നും കണ്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ താന്‍ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്ന മത്സരാർത്ഥിയെയും വീഡിയോയിൽ കാണാം.
Content Highlights: MasterChef,pakistan, biryani ,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..