മസബ ഗുപ്ത|photo:instagram.com/masabagupta/
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറാണ് മസാബ ഗുപ്ത. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചും താന്‍ കടന്നു പോയ പ്രതിബന്ധങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു സംസാരിക്കുന്ന വ്യക്തിയാണവര്‍.
ഫാഷനോട് മാത്രമല്ല ഫിറ്റ്നസിനോടും ഒരുപോലെ താല്‍പര്യമുള്ളയാളാണ് മസാബ. അതുകൊണ്ട് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ ഫിറ്റ്നസുമായും ഡയറ്റുമായും സൗന്ദര്യസംരക്ഷണവുമായെല്ലാം ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കാനും അവർ എപ്പോഴും ശ്രമിക്കാറുണ്ട്.
കുറച്ച് നാള്‍ മുന്‍പ് താരം താന്‍ റിഫൈൻഡ് പഞ്ചസാര ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു. 21 ദിവസത്തിന് ശേഷം പഞ്ചസാര ഒഴിവാക്കിയുള്ള ഭക്ഷണക്രമം തന്റെ ചര്‍മ്മത്തെ എത്തരത്തിലാണ് ബാധിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. ചോക്‌ളേറ്റ് പോലുള്ള മധുരപലഹാരങ്ങള്‍ തന്റെ ദൗര്‍ബല്യമാണെന്നും മസാബ പറഞ്ഞിരുന്നു.
വ്യാഴാഴ്ചയാണ് പഞ്ചസാര ഒഴിവാക്കിയുള്ള 30 ദിവസത്തെക്കുറിച്ചും അതുകൊണ്ടുണ്ടായ ഗുണങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചത്. ജനുവരി 27-നാണ് സത്യദീപ് മിശ്രയുമായുള്ള മസാബയുടെ വിവാഹം നടന്നത്. തന്റെ വിവാഹകേക്ക് കുറച്ച് അവര്‍ കഴിച്ചിരുന്നു. ഭക്ഷണത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് മസാബ പറയുന്നത്.
Also Read
ആഴ്ചയിൽ ഒരു ദിവസമൊഴികെ പഞ്ചസാര കഴിക്കാതിരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും അവര്‍ പറയുന്നു. പഞ്ചസാര കഴിച്ചത് കൊണ്ടുണ്ടായ മുഖക്കുരുവിനെക്കുറിച്ചും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.താന്‍ വീണ്ടും പഞ്ചസാര ഒഴിവാക്കിയതായി അവര്‍ വ്യക്തമാക്കി.
ഉറക്കം, പിരിമുറുക്കം, ക്രമരഹിതമായ ഭക്ഷണം എന്നിവയെങ്ങനെയാണ് ത്വക്കിനെ ബാധിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മുഖക്കുരു വന്ന തന്റെ ഇടതുകവിളിന്റെ ഒരു ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. സമ്മര്‍ദ്ദവും തമാശയല്ലെന്നും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്- മനസ് ശാന്തമാക്കി വെക്കണമെന്നും മസാബ പോസ്റ്റില്‍ എഴുതി.
Content Highlights: Masaba Gupta, sugar cut, acne, stress, mental health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..