മസബ ഗുപ്ത, കൊറിയൻ ബ്രേക്ക്ഫാസ്റ്റ്|Photo:instagram.com/masabagupta/
ഇന്ത്യയില്‍ അടുത്തയിടെയാണ് കൊറിയന്‍ ഭക്ഷണങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മധുരം, ഉപ്പ്, പുളി കൂടെ മസാലയും ചേര്‍ന്നുള്ള സമ്മിശ്രരുചിയുടെ പേരിലാണ് ഇവ വളരെവേഗത്തില്‍ പ്രചാരം നേടിയത്. കൊറിയന്‍ പരമ്പരാഗതരുചികള്‍ക്കും പുത്തന്‍ വിഭവങ്ങള്‍ക്കുമെല്ലാം ഇന്ത്യയിലും വലിയ ആരാധകനിരയുണ്ട്.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയും കൊറിയന്‍ ഭക്ഷണപ്രേമിയാണ്. കഴിഞ്ഞ ദിവസം അവര്‍ കൊറിയന്‍ വിഭവത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതില്‍ തത്പരയാണ് മസാബ.
മസാബയെ സാമൂഹികമാധ്യമങ്ങളില്‍ പിന്‍തുടരുന്നവര്‍ക്കും ഇതറിയാം. അവര്‍ തുടര്‍ച്ചായി താന്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസില്‍ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് മസാബ.
കൂടെ ഡയറ്റ് ടിപ്‌സുകളും അവര്‍ പങ്കുവെയ്ക്കാറുണ്ട്. വേവിച്ച മുട്ടയും സ്പ്രിങ് ഒനിയനും ചേര്‍ത്ത റൈസാണ് അവര്‍ പങ്കുവെച്ച ചിത്രത്തില്‍ കാണുന്നത്. കൊറിയന്‍ എഗ് റൈസ് ബ്രേക്ക്ഫാസ്റ്റാണ് മസാബ പങ്കുവെച്ച ചിത്രത്തിലുള്ള വിഭവം.
ഭര്‍ത്താവായ സത്യദീപ് മിശ്രയേയും അവര്‍ ചിത്രത്തില്‍ ടാഗ് ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറുന്നതാണ് കൊറിയന്‍ വിഭവങ്ങളുടെ പ്രത്യേകത. എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്നതും രുചികരമായതുമാണ് പൊതുവേ കൊറിയന്‍ വിഭവങ്ങള്‍.
മസാബയുടെ ഭക്ഷണത്തോടുള്ള ഇഷ്ടം ഇവരുടെ പോസ്റ്റില്‍ കാണാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, വിവിധതരം പഴങ്ങള്‍, പലഹാരങ്ങള്‍ തുടങ്ങിയവയൊക്കെ അവര്‍ പോസ്റ്റില്‍ പങ്കുവെയ്ക്കാറുണ്ട്. വറുത്ത ചിക്കന്‍ ആസ്വദിക്കുന്ന ചിത്രം അടുത്തയിടെ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു.
Content Highlights: Korean food ,food, masaba gupta,Satyadeep Mishra, breakfast
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..