വര്‍ഷം മുഴുവന്‍ മാമ്പഴം കഴിക്കണോ, മാവിൽ നോക്കിയിരിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് വഴി


ശബ്‌ന ശശിധരന്‍

വീട്ടില്‍ ഇരുന്നു ബോറടിക്കുന്ന സമയത്തു കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കഴിക്കാന്‍ പറ്റുന്ന, വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കുളിര്‍മയേകുന്ന ഒരു മധുര വിഭവമാണ് മംഗോ പുഡ്ഡിംഗ് .

Photo: Getty Images

വേനല്‍ക്കാലം തുടങ്ങിയപ്പോള്‍ ചക്കയോടൊപ്പം തന്നെ പിടിച്ചുനില്‍ക്കുന്ന മറ്റൊരു ഫല വര്‍ഗമാണ് മാങ്ങ. ലോക്ക്ഡൗണ്‍ ആയതു കൊണ്ട് തന്നെ പലയിടങ്ങളിലും മാമ്പഴം പറിക്കാതെ മനോഹരമായി മരത്തില്‍ ചിരിച്ചോണ്ടിരിക്കുന്നത് കാണാം. അന്തരീക്ഷ മലിനീകരണത്തിന് ഒരു ആശ്വാസം വന്നതോടെ മാമ്പൂക്കള്‍ കൊഴിഞ്ഞുപോകുന്നതിനും കുറച്ചൊക്കെ ആശ്വാസം വന്നു. ലോക്ക്ഡൗണ്‍ ആയതോടെ പുറത്തു പോയി ഐസ്‌ക്രീമോ പുഡ്ഡിങ്ങോ കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വീട്ടില്‍ ഇരുന്നു ബോറടിക്കുന്ന സമയത്തു കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കഴിക്കാന്‍ പറ്റുന്ന, വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന കുളിര്‍മയേകുന്ന ഒരു മധുര വിഭവമാണ് മംഗോ പുഡ്ഡിങ്. സീസണായതു കൊണ്ട് തന്നെ നല്ല പഴുത്ത മാങ്ങ കിട്ടാന്‍ ഉള്ള സാധ്യതയും കൂടുതലാണ്. ബേക്കറിയിലും റെസ്റ്ററന്റുകളിലും വിപണനം നടത്തുന്ന ഈ വിഭവങ്ങള്‍ കെമിക്കല്‍സ് ഒന്നും തന്നെ ഉപയോഗിക്കാതെ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം. നോമ്പ് തുറ കാലമായതു കൊണ്ട് തന്നെ പുഡിങിനുള്ള പ്രാധാന്യം പതിവിലും കൂടുതലാണ്.

മാങ്കോ പുഡ്ഡിങ് ചേരുവകള്‍

  1. നല്ല പഴുത്ത മാങ്ങാ കഷ്ണങ്ങള്‍ പള്‍പ്പ് രൂപത്തില്‍ ആക്കിയത് -1 കപ്പ്
  2. പാല്‍ - 2 കപ്പ്
  3. ജലാറ്റിന്‍ -1 ടേബിള്‍ സ്പൂണ്‍ (ജെലാറ്റിന് പകരം ചൈന ഗ്രാസും ഉപയോഗിക്കാം
  4. പഞ്ചസാര -4 ടേബിള്‍ സ്പൂണ്‍
  5. ഏലക്കാ പൊടിച്ചത് -അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിക്കുക. അതിലേക്കു ജെലാറ്റിന്‍ പൊടി വിതറുകട. മൂന്ന് മിനിറ്റിനകം തന്നെ അത് കുറച്ചു കട്ടിയായി മാറുന്നതായി കാണാം. പറഞ്ഞിരിക്കുന്ന അളവില്‍ പാലും ഏലയ്ക്ക പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി, ഒരു സോസ് പാനില്‍ ഒഴിച്ച് ഇളം ചൂടില്‍ ചൂടാക്കുക.

അതിലേക്ക് റെഡിയാക്കി വെച്ച ജെലാറ്റിന്‍ ഒഴിക്കുകയും ജെലാറ്റിന്‍ പൂര്‍ണമായും പാലില്‍ ലയിക്കുന്നു വരെ നന്നായി ഇളക്കുകയും ചെയ്യണം. അതിനുശേഷം അടുപ്പില്‍ നിന്നും ഇറക്കി വെച്ചുകൊണ്ട് മിശ്രിതം തണുക്കാന്‍ അനുവദിക്കുക. തണുത്തതിനു ശേഷം ഉണ്ടാക്കി വെച്ച മാങ്കോ പള്‍പ്പ് പാലില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ചേരുവ ഒരു പാത്രത്തിലേക്ക് മാറ്റി ഏകദേശം രണ്ട് മണിക്കൂറോളം ഫ്രിഡ്ജില്‍ വെയ്ക്കുക. അതിനുശേഷം സെര്‍വിങ് പ്ലേറ്റിലേക്കു മാറ്റാം. കൂടുതല്‍ ഭംഗിക്കു വേണ്ടി പു ഡിങ്ങിന് മേലെ ചെറിയോ, അണ്ടി പരിപ്പോ ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യാം.

മാമ്പഴം എങ്ങനെ പള്‍പ്പ് ആക്കാം

വീട്ടിലൊക്കെ മാവുണ്ടെങ്കില്‍ മിക്കവാറും അത് പഴുക്കുന്നത് ഒന്നിച്ചാവും, ഇന്ന് ഒട്ടുമിക്ക വീടുകളിലും നാം കാണുന്നത് പകുതിയോളം മാങ്ങകള്‍ ഉപയോഗശൂന്യമായി പോകുന്നതാണ്. അങ്ങനെ പോവാതെ ഏകദേശം ഒരു വര്‍ഷം വരെ ഒരു കേടും കൂടാതെ സൂക്ഷിച്ചുവെക്കാന്‍ ഉള്ള ഒരു എളുപ്പമാര്‍ഗമാണ് മാമ്പഴ പള്‍പ്പ് രൂപത്തിലാക്കി വെക്കുക എന്നത്. ഈ പള്‍പ്പ് ഉപയോഗിച്ച് നമുക്ക് ജ്യൂസ്, ഐസ് ക്രീം, പുഡ്ഡിങ് തുടങ്ങിയവ ഉണ്ടാക്കാം.

mango

മാമ്പഴ പള്‍പ്പ് ഉണ്ടാക്കാനുള്ള ചേരുവകള്‍

  1. നന്നായി പഴുത്ത മാങ്ങാ, തൊലി ചെത്തി കഷ്ണങ്ങള്‍ ആക്കിയത്- 20 എണ്ണം
  2. ചെറുനാരങ്ങയുടെ നീര് - രണ്ട്
തയ്യാറാകുന്ന വിധം

അരിഞ്ഞു വെച്ചിരിക്കുന്ന മാമ്പഴം വെള്ളം ഒട്ടും ചേര്‍ക്കാതെ മിക്‌സിയില്‍ ഇട്ടു അരച്ചെടുക്കുക. അതിനുശേഷം അടുപ്പില്‍ പാന്‍ വെച്ചു അരച്ച മാമ്പഴം അതിലേക്ക് മാറ്റുക. അടുപ്പ് തീ കൂട്ടി വെക്കുകയും ,ഒപ്പം തന്നെ നന്നായി ഇളക്കി കൊണ്ടിരിക്കുകയും ചെയ്യണം. ചേരുവ പാത്രത്തിനടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം .വെള്ളം വറ്റുന്ന വരെ നന്നായി ഇളക്കുക, ഒപ്പം തന്നെ നന്നായി കുറുകുകയും വേണം. ഏകദേശം 40 മിനിറ്റോളം ഇളക്കുമ്പോഴേക്കും പാകത്തിന് കുറുകിയ രീതിയിലാകും. അതിലേക്ക് കുരു ഇല്ലാത്ത നാരങ്ങാനീര് ഒഴിക്കുക. വീണ്ടും പത്തു മിനിറ്റോളം ഇളം തീയില്‍ വെച്ചു മാങ്കോ പള്‍പ്പ് ഇളക്കുക. നാരങ്ങാനീര് പാത്രത്തിന്റെ എല്ലാ വശത്തേക്കും ഒരുപോലെ എത്തി എന്ന് ഉറപ്പു വരുത്തണം. അതിനുശേഷം നന്നായി തണുക്കാന്‍ വെക്കുക. തണുത്ത ശേഷം ഈ മാങ്കോ പള്‍പ്പ് നല്ല ഗ്ലാസ് ബോട്ടിലില്‍ ആക്കി സൂക്ഷിച്ചു വെയ്ക്കാം.

Content Highlights: Mango pudding Recipe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented