വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
പാചകത്തെയും കലയെന്നാണ് വിശേഷിപ്പിക്കാറ്. മനസ്സിനെ പിടിച്ചിരുത്തുന്ന വിഭവങ്ങള്‍ തയ്യാറാക്കി നല്കുന്നവരെയും നമ്മള് അത്രവേഗം മറക്കാറില്ല. അതേസമയം, വളരെയേറെ പരീക്ഷണങ്ങള്‍ നടക്കുന്ന ഇടംകൂടിയാണ് പാചകമേഖല. ഇതില്‍ ഏറെ മുമ്പന്തിയിലാണ് തെരുവില്‍ കച്ചവടം ചെയ്യുന്ന തട്ടുകടക്കാര്. ഒരിക്കലും ചേരില്ലെന്ന് നമ്മള് കരുതുന്ന കൂട്ടുകള്‍ ചേര്‍ത്ത് വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കി അവര്‍ വില്‍പ്പന നടത്താറുണ്ട്. ഇത്തരമൊരു വിഭവം തയ്യാറാക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.
മാഗിക്കൊപ്പം മാമ്പഴവും മാമ്പഴജ്യൂസും ചേര്‍ത്തൊരു വ്യത്യസ്തമായ വിഭവമാണ് വീഡിയോയിലുള്ള സ്ത്രീ തയ്യാറാക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ ഫൂഡി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാക്കിയശേഷം മസാല ചേര്‍ക്കുന്നു. ഇതിലേക്ക് വെള്ളം കൂടി ഒഴിച്ചശേഷം ന്യൂഡില്‍സ് ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ശേഷം ഊ കൂട്ടിലേക്ക് മാംഗോ ജ്യൂസ് ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണാം. ന്യൂഡില്‍സ് നന്നായി വെന്തശേഷം ഇതിലേക്ക് നന്നായി പഴുത്ത മാങ്ങ ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്തു. ഇത് പ്ലേറ്റിലേക്ക് മാറ്റിയശേഷം പാത്രത്തിന്റെ അരികിലായി സ്വല്പം മാംഗോ ജ്യൂസ് കൂടി ഒഴിച്ചാണ് വില്‍പ്പന നടത്തുന്നത്.
ഒന്നരലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ആറായിരത്തില്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
നിങ്ങള്‍ നരകത്തില്‍ പോകുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ നാവിലെ രസമുകുളങ്ങള്‍ക്ക് പിന്നീട് എന്തുസംഭവിച്ചുവെന്ന് മറ്റൊരാള്‍ ചോദിച്ചു. ഇത് എവിടെയാണ് വില്‍ക്കുന്നതെന്ന് പറയാനും അവിടെയെത്തി അവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..