ഭക്ഷണമെന്നാല്‍ ചിലര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള വഴിമാത്രമാണ്. എന്നാല്‍, മറ്റുചിലര്‍ക്കാകട്ടെ അത് ജീവനോളം തന്നെ പ്രധാനപ്പെട്ടകാര്യമാണ്. എന്നാല്‍, അമേരിക്കക്കാരനായ ഡേവിഡ് ആർ. ചാൻ എന്നയാള്‍ക്ക് ഭക്ഷണം ഗൗരവമേറിയ ബിസിനസ് ആണ്. വലിയ ഭക്ഷണപ്രേമിയായ ഡേവിഡ് ഇതുവരെ സന്ദര്‍ശിച്ചത് അമേരിക്കയിലുള്ള 8000 ചൈനീസ് റെസ്റ്ററന്റുകളാണ്. ഓരോ തവണയും ഓരോ റെസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ ഇദ്ദേഹം തന്റെ അനുഭവം പേഴ്‌സണല്‍ ബ്‌ളോഗിലും ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവയ്ക്കും. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by David R. Chan (@chandavkl)

1960-കളിലാണ് ഡേവിഡ് ചൈനീസ് റെസ്റ്ററന്റുകള്‍ സന്ദര്‍ശിച്ചു തുടങ്ങിയത്. ഭക്ഷണത്തിലൂടെ തന്റെ വ്യക്തിത്വം കണ്ടെത്താനുള്ള ശ്രമമാണ് തുടക്കകാലത്ത് ഉണ്ടായിരുന്നതെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡേവിഡ് പറഞ്ഞു.

യു.എസിന്റെ ചരിത്രത്തില്‍ ചൈനയ്ക്കുള്ള പങ്ക് എന്തെന്നുള്ള അന്വേഷണമാണ് ചൈനീസ് ഭക്ഷണം കഴിക്കുന്നതിനുള്ള താത്പര്യം എന്നിലുണ്ടാക്കിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചൈനക്കാരന്‍ എങ്ങിനെയായിരുന്നുവെന്നത് മനസ്സിലാക്കുക എന്ന ഉദ്ദേശ്യവും പിന്നിലുണ്ടായിരുന്നു-ഡേവിഡ് പറഞ്ഞു. എന്നാല്‍, ഡേവിഡിന്റെ ഈ ആഗ്രഹം പിന്നീട് അമേരിക്കയില്‍ പുതുചരിത്രം കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by David R. Chan (@chandavkl)

'റെസ്റ്ററന്റ് കളക്ടര്‍' എന്നാണ് ഡേവിഡിന്റെ വിളിപ്പേര്. ഇത്രയേറെ റെസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഡേവിഡ് തന്റെ ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധാലുവാണ്. മധുരവും കൊളസ്‌ട്രോളും കുറഞ്ഞ ആഹാരം തിരഞ്ഞെടുക്കാന്‍ അദ്ദേഹം പരമാവധി ശ്രദ്ധിക്കും. കഴിക്കുന്ന ഭക്ഷണം അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പതിവായി വ്യായാമം ചെയ്യുമെന്നും അതാണ് തന്റെ ആരോഗ്യരഹസ്യമെന്നും ഡേവിഡ് അഭിമുഖത്തില്‍ വ്യക്തമാക്കി. 

എന്തായാലും താന്‍ വിശ്രമജീവിതം തുടങ്ങുന്നതുവരെ കഴിയുന്നത്ര ചൈനീസ് റെസ്റ്ററന്റുകള്‍ സന്ദര്‍ശിച്ച് രുചിഭേദങ്ങള്‍ മനസ്സിലാക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlights: man visits 8,000 chinese restaurants across america, Chinese food lover, Food lover, David k