photo:twitter.com/ArunDev1
കരിക്ക് ഇഷ്ടമില്ലാത്ത മലയാളികളില്ലെന്ന് വേണമെങ്കില്‍ പറയാം. കാരണം കരിക്കിനോട് അത്രയും പ്രിയമാണ് മലയാളികള്‍ക്ക്. കാലാകാലങ്ങളായി തന്നെ ഏറ്റവും മികച്ചതും ആരോഗ്യകരമായതുമായ ദാഹശമനിയായി ഇതിനെ നാം കണക്കാക്കുന്നുണ്ട്. കേരളത്തിലുടനീളം വഴിയോരക്കച്ചവടമായി കരിക്ക് വില്‍പ്പന കാണാം.
കരിക്ക് ഐസ്‌ക്രീമും ജ്യൂസും ഷേക്കുമെല്ലാം ഇന്ന് പലരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാല്‍ കരിക്കായിത്തന്നെ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. അതുപോലെ കരിക്കിലേയ്ക്ക് മറ്റെന്തെങ്കിലും ചേര്‍ത്ത് കഴിക്കുന്നതും അത്ര സാധാരണമല്ലാത്ത കാര്യമാണ്.
എന്നാലിപ്പോഴിതാ ഇളനീരും ചെറുനാരങ്ങാനീരും ഒന്നിച്ച് ചേര്‍ത്ത് കഴിക്കുന്നത് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. പലരും ഇത് നേരത്തെ തന്നെ പരീക്ഷിച്ചുനോക്കിയിട്ടുള്ളതാണ്. പലയിടങ്ങളിലും വഴിയോരക്കടകളില്‍ തന്നെ ഇങ്ങനെ 'മിക്‌സ്' ചെയ്ത പാനീയം വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.
എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. കാരണം ട്വീറ്റുകളിൽ നിന്ന് ഇത് മനസിലാക്കുവാന്‍ സാധിക്കും. ഇത് അറിയപ്പെടുന്ന ഒരു കോംബോ ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഒരാള്‍ കരിക്കിലേയ്ക്ക് ചെറുനാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ചത്.
പിന്നീട് ഇതിനെക്കുറിച്ചായി ചര്‍ച്ച. ഇത് രുചികരമാണെന്നും മറ്റും ചേരുവകള്‍ ചേര്‍ക്കാമെന്നുമെല്ലാം പലരും കമന്റ് ചെയ്തു. വളരെ വേഗത്തിലാണ് ഈ ഡ്രിങ്ക് വൈറലായത്. ധാരാളം പേര്‍ ഇത് ആദ്യമായി കേള്‍ക്കുകയാണെന്നും ചെയ്തുനോക്കുമെന്നും പറയുന്നു.
Content Highlights: Coconut Water-Lemon Juice Combo ,Tender Coconut,juice,drink,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..