കോവിഡ് കാലത്ത് ലോക്ഡൗണ്‍ സമയങ്ങളില്‍ കടകളിലും റെസ്‌റ്റോറന്റുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഭക്ഷണത്തിന് നമ്മളില്‍ മിക്കവരുടെയും ആശ്രയം ഫുഡ് ഡെലിവറി ഏജന്റുമാരായിരുന്നു. അവരുടെ സേവനം കോവിഡ് കാലത്ത് നിസ്തുലമായിരുന്നു. ദീപാവലിയോട് അനുബന്ധിച്ച് എല്ലാ ഫുഡ് ഡെലിവറി ഏജന്റുമാര്‍ക്കും ഒരു പെട്ടി മധുരം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ചിരാഗ് ബര്‍ജാത്യാ എന്ന യുവാവ്. ഫുഡ് ഡെലിവറി ഏജന്റുമാരോടുള്ള ആദരസൂചകമായാണ് ഈ പ്രഖ്യാപനം. 

അടുത്ത നാലുദിവസം താന്‍ ഡെലിവറി ഏജന്റുമാര്‍ക്ക് ദീപാവലി മധുരം നല്‍കുമെന്ന് ചിരാഗ് ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം മിഠായി പെട്ടികളുടെ ചിത്രം കൂടി ചിരാഗ് പങ്കുവെച്ചിട്ടുണ്ട്. 

ചിരാഗിനെ നടപടി അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ചിരാഗിന്റെ ട്വീറ്റിന് 10,000-നടുത്ത് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്. 

മധുരമില്ലാതെ ദീപാവലി പൂര്‍ണമാകില്ല. യു.എസിലെ ആളുകള്‍ ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും ഡെലവറി ഏജന്റുമാരെ ആദരിക്കുന്നതിന് ചിരാഗിന്റെ പ്രവര്‍ത്തി ഇഷ്ടപ്പെട്ടെന്നും ഒരാള്‍ കമന്റ് ചെയ്തു. മനോഹരമായ ആശയമാണെന്നും അപ്രതീക്ഷിതമായസമ്മാനത്തിന് നിധിയുടെ മൂല്യമുള്ള പുഞ്ചിരി തിരികെ ലഭിക്കുമെന്നും മറ്റൊരാള്‍ കമന്റു ചെയ്തു.

Content highlights: man promises diwali mithai, every delivery agent, twitter appreciates