വെറൈറ്റി കോംപിനേഷനോടുകൂടിയ  വിഭവങ്ങളുണ്ടാക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മക്‌ഡൊണാള്‍ഡില്‍ നിന്നു കിട്ടുന്ന ഫ്രഞ്ച് ഫ്രൈസ് ചേര്‍ത്ത് തയ്യാറാക്കിയ കാപ്പിയാണ് ഹിറ്റ് ആയിരിക്കുന്നത്. കാപ്പി ഉണ്ടാക്കുന്ന വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Whathowtry (@whathowtry)

നന്നായി പൊടിച്ചെടുത്ത ഫ്രഞ്ച് ഫ്രൈസ് കോഫീ ഫില്‍ട്ടറില്‍ ഇട്ട് കാപ്പിപ്പൊടിയും പാലും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് വീഡിയോ. മക്‌ഡൊണാള്‍ഡ്‌സ് ഫ്രൈസ് കോഫീ എന്നാണ് ഈ വെറൈറ്റി പാനീയത്തിന് നല്‍കിയിരിക്കുന്ന പേര്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Whathowtry (@whathowtry)

ഇതുവരെ 48,000-ല്‍ പരം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വാട്ട്ഹൗട്രൈ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വെറൈറ്റി കാപ്പി തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫ്രഞ്ച് ഫ്രൈസുപോലെ  പിസയും ടൂത്ത്പേസ്റ്റും ഒക്കെ ചേർത്ത് കാപ്പി ഉണ്ടാക്കുന്ന വീഡിയോ ഇയാൾ നേരത്തെയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

Content highlights: man makes coffee with fries pizza and more