ഇഡ്ഡലിയും തൊടുകറികളും
ഭക്ഷണത്തോടുള്ള താത്പര്യം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് പച്ചക്കറി കഴിയ്ക്കാന്‍ ഇഷ്ടമുള്ളപ്പോള്‍ ചിലര്‍ക്ക് മീനും ഇറച്ചിയുമായിരിക്കും ഇഷ്ടം. ഭക്ഷണത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം പറയുന്ന വീഡിയോകള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ നല്ല ശ്രദ്ധ ലഭിക്കാറുണ്ട്. എല്ലാവര്‍ക്കും എല്ലാം ഇഷ്ടപ്പെടണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ലല്ലോ. എന്നാലും ചില ഭക്ഷണത്തോട് പൊതുവേ എല്ലാവര്‍ക്കും താത്പര്യമുണ്ട്. അത്തരത്തിലൊന്നാണ് ഇഡ്ഡലി.
ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്താവുന്നൊരു ഭക്ഷണ ചര്‍ച്ചയാണ് സ്റ്റാന്‍ഡ്-അപ് കൊമേഡിയനായ ഗോവിന്ദ് മേനോന്റെ ഒരു വീഡിയോയ്ക്ക് താഴെ നടന്നുകൊണ്ടിരിക്കുന്നത്. ഇഡ്ഡലിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഗോവിന്ദ് വീഡിയോയില്‍ സംസാരിക്കുന്നത്.
ഇഡ്ഡലിക്ക് യാതൊരു രുചിയുമില്ലെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ഒരു രുചിയുമില്ലാത്ത സ്‌പോഞ്ച് പരുവത്തിലുള്ളൊരു വിഭവമാണ് ഇഡ്ഡലി, ഇതിനെ എപ്പോഴും എന്തിനാണ് ഇത്രയും പ്രശംസിക്കുന്നതെന്നും ഗോവിന്ദ് വീഡിയോയില്‍ ചോദിക്കുന്നു. ഇനിയെങ്കിലും ഇഡ്ഡലിയെ പ്രകീര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറയുന്നു.
ഇഡ്ഡലിയേക്കാള്‍ രുചി ടീഷര്‍ട്ട് സാമ്പാര്‍ മുക്കിക്കഴിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന് ശേഷം ഇഡ്ഡലിയെ പ്രമുഖ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ അഭിനയവുമായും ഗോവിന്ദ് താരതമ്യപ്പെടുത്തുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്.
ഇഡ്ഡലി പ്രേമികള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ല. വളരെ വേഗത്തിലാണ് ഗോവിന്ദന്റെ വീഡിയോ വൈറലായത്. കൂടാതെ ഇതുപോലെ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിഭവങ്ങളെ കുറിച്ചും ആളുകള്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
Content Highlights: Idli,Tasteless White Sponge,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..