ഒരൊറ്റ കോണില്‍ 125 ഐസ്‌ക്രീം സ്‌കൂപ്പുകള്‍; ലോകറെക്കോഡിട്ട് ഇറ്റാലിയന്‍ സ്വദേശി


ആറ് ലക്ഷത്തില്‍ അധികം പേരാണ് ദിമിത്രിയുടെ ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്(Screen Grab)

ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞ് അവസാനം കോണ്‍കൂടി കഴിക്കുമ്പോഴാണ് പലര്‍ക്കും ഐസ്‌ക്രീം കൂടുതല്‍ ആസ്വാദ്യകരമായി തോന്നുക. എന്നാല്‍, കോണില്‍ ഒരു സ്‌കൂപ്പ് തന്നെ ബാലന്‍സ് ചെയ്ത് പിടിക്കുന്നത് പലര്‍ക്കും ശ്രമകരമായ കാര്യമാണ്. എന്നാല്‍ ഒരു കോണില്‍ 125 സ്‌കൂപ്പുകള്‍ ഒരേ സമയം ബാലന്‍സ് ചെയ്ത് ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ പൗരനായ ദിമിത്രി പാന്‍സിയെറ.

ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ദിമിത്രിയുടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വനില, പിസ്ത, സ്‌ട്രോബെറി ഐസ്‌ക്രീമുകളാണ് ഒന്നിനുമേല്‍ ഒന്നായി അദ്ദേഹം അടുക്കി അടുക്കി വയ്ക്കുന്നത്. ഇതിനിടെ സ്‌കൂപ്പുകളിലൊന്ന് ദിമിത്രിയുടെ കൈയ്യുടെ മേല്‍ ഉരുകി വീഴുന്നതും കാണാം.ആറ് ലക്ഷത്തില്‍ അധികം പേരാണ് ദിമിത്രിയുടെ ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 37,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. മുമ്പും സമാനമായി രീതിയില്‍ ഒരു കോണില്‍ ഐസ്‌ക്രീം സ്‌കൂപ്പുകള്‍ അടുക്കിവെച്ച് ദിമിത്രി ലോക റെക്കോഡ് ഇട്ടിരുന്നു. പിന്നീട് ഈ റെക്കോഡ് അഷ്‌റിത ഫര്‍മാന്‍ എന്നയാള്‍ തകര്‍ത്തിരുന്നു. അഷറിതയുടെ റെക്കോഡ് ആണ് ദിമിത്രി ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

Content Highlights: man balanced 125 scoops of ice cream on cone, Guinness World Records, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022

Most Commented