ല്ല എരിവുള്ള ഫിഷ് മോളിയുണ്ടാക്കാന്‍ മരുമകള്‍ പൂര്‍ണിമയെ പഠിപ്പിക്കുകയാണ് മല്ലിക സുകുമാരന്‍. പക്ഷേ അമ്മൂമ്മയുടെ പാചക ക്ലാസൊന്നും വകവയ്ക്കാതെ ചെറിയച്ഛന്‍ പൃഥിരാജിന്റെ സിനിമയിലെ ലൈലാകമേ ഗിത്താറ് വായിച്ച് പാടുന്ന പ്രാര്‍ത്ഥനയും അതേറ്റുപാടുന്ന നക്ഷത്രയും.  മല്ലികയുടെ പാചക ക്ലാസ്  ചിത്രീകരിച്ചിരിക്കുന്നത് പൂര്‍ണിമയാണ്. വീഡിയോയുടെ അവസാനം ഇന്ദ്രജിത്തിനെയും കാണാം.

ഇതാണ് മല്ലികാ സുകുമാരന്റെ ഫിഷ് മോളി 

രണ്ട് സവാള നീളത്തില്‍ അരിഞ്ഞ കൈ കൊണ്ട് ഉടച്ച് സോഫ്റ്റ് ആക്കി വയ്ക്കുക. നാല് തക്കാളി ജ്യൂസാക്കിയത്. വെളുത്തുള്ളിയുടെ അല്ലി അരിഞ്ഞത്, എട്ട് പച്ചമുളക് കീറിയത്, മീന്‍ കഴുകി വയ്ക്കുക. തേങ്ങയുടെ രണ്ടാം പാല്‍ രണ്ടര ഗ്ലാസ്, മുക്കാല്‍ കപ്പ് തനി പാല്‍.

നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കുക. വഴറ്റിയ ശേഷം പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. ശേഷം നാല് തക്കാളി എടുത്ത് ജ്യൂസാക്കി എടുക്കുക. സാവളയിലേക്ക് തക്കാളി ജ്യൂസ് ഒഴിക്കുക. ഈ സമയം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കുക. സവാള തക്കാളി ജ്യൂസുമായി ചേര്‍ത്ത് വഴറ്റുക. ഇളം പിങ്ക് പരുവമായി വരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച്, മഞ്ഞപ്പൊടിയും ഉപ്പും അല്‍പം മുളക് പൊടിയും ചേര്‍ക്കുക. ശേഷം മീനും ചേര്‍ക്കുക. മീന്‍ തിളച്ച് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്, ഒരു സ്പൂണ്‍ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്  ഫ്‌ളെയിം ഓഫ് ചെയ്ത് 15 മിനിട്ട്  അടച്ചവയ്ക്കുക.

Content Highlight: Mallika sukumaran fish molly recipe, mallika sukumaran teach poornima indrajith