മലൈക അറോറ | Photo: Instagram
ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ കടുത്ത ആരാധികയാണ് ബോളിവുഡ് താരം മലൈക അറോറ. പാതി മലയാളിയായ അവര്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ ചിത്രം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വീട്ടില്‍ തയ്യാറാക്കിയ മുറുക്കിന്റെയും അവിലിന്റെയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. വീട്ടിലുണ്ടാക്കിയ മുറുക്ക്...ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം എന്ന ക്യാപ്ഷനോടെയാണ് മുറുക്കിന്റെ ചിത്രം അവര്‍ പങ്കുവെച്ചിരിക്കുന്നത്. അടുപ്പില്‍ പാനിലെ എണ്ണയില്‍ വറുത്തെടുക്കുന്ന മുറുക്കും തയ്യാറാക്കിയ മുറുക്കും ചിത്രത്തില്‍ കാണാം. ഇനിയും പുറകെ വരാനിരിക്കുന്നുണ്ടെന്ന് ഗൗരവ് കപൂറിനെ ടാഗ് ചെയ്ത് അറോറ പറയുന്നു. ഇതിന്റെ ഒപ്പം മറ്റൊരു ദക്ഷിണേന്ത്യന്‍ വിഭവത്തിന്റെ ചിത്രവും മലൈക ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ രൂപത്തില്‍ പങ്കുവെച്ചിട്ടുണ്ട്. തനത് കേരളാ ശൈലിയില്‍ തയ്യാറാക്കിയ അവിയലിന്റെ ചിത്രമാണിത്. ഇതിനൊപ്പം ഉരുളക്കിഴങ്ങ് സാലഡിന്റെ ചിത്രം കൂടി അവര്‍ പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളിലും മലൈക മഴക്കാലത്ത് കഴിക്കാന്‍ പറ്റിയ ഏതാനും ദക്ഷിണേന്ത്യന്‍ വിഭവങ്ങളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
മലൈകയുടെ അമ്മ ജോയിസ് മലയാളിയാണ്. അമ്മ തയ്യാറാക്കിയ കേരളാ സ്റ്റൈല്‍ വിഭവങ്ങളുടെ ചിത്രങ്ങളും ഓണം, വിഷു തുടങ്ങിയവയോട് അനുബന്ധിച്ച് തയ്യാറാക്കിയ സദ്യയുടെ ചിത്രങ്ങളും അവര്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..