photo: instagram.com/malaikaaroraofficial/
പുറത്ത് നിന്നുള്ള ഭക്ഷണം എത്രമാത്രം ഇഷ്ടപ്പെട്ടാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. രുചിയും മണവും മാത്രമല്ല ആരോഗ്യം കൂടി ഉറപ്പുതരുന്നവയാണ് വീട്ടിലുണ്ടാക്കുന്ന വിഭവങ്ങള്‍. പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പാചകം ഒരു തെറാപ്പി കൂടിയാണ്.
നല്ലൊരു ഭക്ഷണം ആസ്വദിച്ചു കഴിയ്ക്കുന്നത് പോലെ സന്തോഷം തരുന്നതാണ് അതിന്റെ പാചകവും. ബോളിവുഡ് സുന്ദരി മലൈക അറോറ നല്ലൊരു ഭക്ഷണപ്രേമിയാണ്. നടി തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. വീട്ടിലുണ്ടാക്കിയ കിച്ചടിയും ബിരിയാണിയൊക്കെ ഇതുപോലെ അവര്‍ പങ്കുവെച്ചിരുന്നു.
മലൈകയ്ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിനോട് വലിയ ഇഷ്ടമാണെന്ന് അവരുടെ സുഹൃത്തുക്കള്‍ക്കും അറിയാം. സുഹൃത്ത് അവര്‍ക്കായി ഒരുക്കിയ ഹോംലി ഫുഡിന്റെ ചിത്രമാണ് മലൈക ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി വിഭവങ്ങളാണ് ചിത്രത്തിലുള്ളത്.
മലൈകയുടെ ഉറ്റ സുഹൃത്ത് ഡെല്‍നാസ് ദാരുവാലയാണ് വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ അവര്‍ക്കായി ഒരുക്കിയത്. ഡോക്ല, ആലു മട്ടര്‍, ദഹി ഭല്ല, ഭിണ്ടി (വെണ്ടയ്ക്ക കൊണ്ടുള്ള വിഭവം)തുടങ്ങിയവയൊക്കെ ചിത്രത്തില്‍ കാണാം. വായില്‍ വെള്ളമൂറുന്ന വിഭവങ്ങളാണ് സുഹൃത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കും.
മലൈക പലപ്പോഴും ഹോംലി ഫുഡിനോടുള്ള തന്റെ ഇഷ്ടം ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെ പങ്കുവെയ്ക്കാറുണ്ട്. വ്യത്യസ്ത പാചകപരീക്ഷണങ്ങളും അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് കാണാം. ഡെല്‍നാസ് ദാരുവാലയുടെ പാചകക്കുറിപ്പില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത് മലൈക പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Malaika Arora,homly food,Home-Cooked Food, foodie,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..