രുചിയിൽ ഒരു പടി മുന്നിൽ; മനംനിറയ്ക്കും ഇന്ത്യൻ-പാകിസ്താനി പരമ്പരാഗത പാനീയം മലായ് ലസ്സി


സപ്ത സഞ്ജീവ്

ചാന്ദ്നി ചൗക്ക്, ജുമാ മസ്ജിദ് പരിസരം, ഷാഹ്ദ്ര എന്നിങ്ങനെ എല്ലായിടത്തും മലായ് ലസ്സി കടകളുണ്ട്.

മലായ് ലസ്സി

ഉത്തരേന്ത്യന്‍ വേനലുകളിലെ പൊള്ളുന്നചൂടില്‍ ഒഴിച്ചുകൂടാനാവാത്ത പാനീയമാണ് ലസ്സി. പഞ്ചാബില്‍ ജന്മമെടുത്ത്, പിന്നീട് മുഴുവന്‍ ഉത്തരേന്ത്യയുടെയും പ്രിയപ്പെട്ട വിഭവമായി മാറിയ ലസ്സിക്ക് ഇന്ന് പല ഭാവങ്ങളും നിറങ്ങളും രുചികളുമാണ്.

ഡല്‍ഹിക്കാരാവട്ടെ ലസ്സിക്ക് നല്‍കാത്ത രുചിഭേദങ്ങളില്ല. സ്വീറ്റ് ലസ്സി, സോള്‍ട്ട് ലസ്സി, ഫ്‌ലവേര്‍ഡ് ലസ്സി... തലസ്ഥാനനഗരിയുടെ തലങ്ങും വിലങ്ങും ചുമ്മാ നടന്നാല്‍മാത്രം മതി, എണ്ണിയാലൊടുങ്ങാത്തത്ര ലസ്സിരുചികളെ പരിചയപ്പെടാന്‍. ലസ്സികളുടെ കുടുംബത്തില്‍ ഏറ്റവും ആരാധകരുള്ള വിഭവമാണ് മലായ് ലസ്സി. പരമ്പരാഗത ഇന്ത്യന്‍-പാകിസ്താനി പാനീയമായ മലായ് ലസ്സി രുചിയുടെ കാര്യത്തില്‍ മറ്റൊല്ലാത്തിനെക്കാളും മുന്നിലാണ്.നല്ല കട്ട തൈരാണ് പ്രധാന ചേരുവ. ആള്‍ക്കനുസരിച്ച് കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയാണ് തൈരിന്റെ ലസ്സിക്കാവശ്യമായ തൂക്കം തീരുമാനിക്കുന്നത്.



ആവശ്യത്തിന് തൈരെടുത്ത്, പാലും പഞ്ചസാരയും ഐസും ചേര്‍ത്ത് പാത്രത്തിലിട്ട് കടഞ്ഞെടുക്കുന്നു. പരമ്പരാഗത കടക്കോല്‍ ഉപയോഗിച്ചാണ് മിക്ക കടകളിലും മിശ്രിതം കടഞ്ഞെടുക്കുന്നത്. ഒരുപാട് നേരം കടഞ്ഞാണ് ലസ്സി തയ്യാറാക്കുന്നത്. തൈരിലെ കട്ടകള്‍ പൂര്‍ണമായി അലിഞ്ഞ് മിശ്രിതം കൂടുതല്‍ കൊഴുക്കുന്നതാണ് ശരിയായ പരുവം. ഇതിനു മുകളില്‍ ഐസും മലായിയും ചേര്‍ത്താണ് മലായ് ലസ്സി വിളമ്പുന്നത്. ചിലയിടങ്ങളില്‍ പിസ്ത, ബദാം എന്നിവയും വിതറും.

ഡല്‍ഹിയില്‍ ഒരുപാട് സ്ഥലങ്ങളില്‍ ഇത് ലഭ്യമാണ്. ചാന്ദ്നി ചൗക്ക്, ജുമാ മസ്ജിദ് പരിസരം, ഷാഹ്ദ്ര എന്നിങ്ങനെ എല്ലായിടത്തും മലായ് ലസ്സി കടകളുണ്ട്. മുപ്പത് മുതല്‍ നാല്‍പ്പത് രൂപവരെയാണ് ഒരു ഗ്ലാസിന്റെവില.

Content Highlights: drink, summer drink, delhi traditional drink, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented