ദാ...ഇങ്ങനാണ് സോന്‍ പപ്പടി തയ്യാറാക്കുന്നത്; വായില്‍ വെള്ളമൂറിക്കും വീഡിയോ


ദ ഫൂഡീസ് ഹബ്ബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നാവില്‍ വെള്ളമൂറിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സോൻ പപ്പടി തയ്യാറാക്കുന്ന വീഡിയോ | Photo: Instagram(Screen grab)

പലഹാര പ്രേമികളുടെ ഇഷ്ടവിഭവമാണ് സോന്‍ പപ്പടി. അമിതമായി മധുരം ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ പലഹാരം ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ലഭ്യമാണ്. മിക്ക ആഘോഷപരിപാടികളിലും ഇടം പിടിക്കുന്ന പലഹാരങ്ങളിലൊന്നുകൂടിയാണ് ഇത്.

ഏറെ ആരാധകരുള്ള സോന്‍ പപ്പടി തയ്യാറാക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ദ ഫൂഡീസ് ഹബ്ബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നാവില്‍ വെള്ളമൂറിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



60 ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.
രണ്ടര ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടും ഉണ്ട്.

കടലമാവ്, മൈദ, നെയ്യ്, പഞ്ചസാര, ഏലക്ക, നട്‌സ് എന്നിവയാണ് സോന്‍ പപ്പടിയുടെ പ്രധാന ചേരുവകകള്‍. പഞ്ചസാര സിറപ്പ് ഒട്ടേറെത്തവണ കുഴച്ചെടുത്താണ് സോന്‍ പപ്പടി തയ്യാറാക്കുന്നത്. മൈദയും കടലമാവും നെയ്യും ചേര്‍ന്ന കൂട്ടില്‍ ഈ പഞ്ചസാര സിറപ്പ് കൂടി ചേര്‍ത്ത് കുഴച്ചെടുത്താണ് വീഡിയോയില്‍ സോന്‍ പപ്പടി തയ്യാറാക്കുന്നത്. അവസാനം ഏലക്കയും നട്‌സും ചെറിയ കഷ്ണങ്ങളാക്കി മുകളില്‍ വിതറി ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കം.

മണിക്കൂറുകളോളം സമയം ചെലവിട്ടാണ് സോന്‍ പപ്പടി തയ്യാറാക്കുന്നത്.

Content highlights: making video of soan papadi, viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented