കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മാഗി ന്യൂഡില്‍സ്. ചുരുങ്ങിയ സമയംകൊണ്ട് പാകം ചെയ്യാനാവുന്ന ഈ ന്യൂഡില്‍സ് കൊണ്ട് ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാക്കാനാകും. എന്നാല്‍, ചില പാചകപരീക്ഷണങ്ങള്‍ വളരെ വിചിത്രമായി തോന്നും. മാഗി ന്യൂഡില്‍സ് കൊണ്ടു തയ്യാറാക്കിയ മില്‍ക്ക്‌ഷേക്കാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. അംഗദ് സിങ് ചൗധരി എന്നയാളാണ് മാഗി മില്‍ക്ക് ഷേക്കിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. 

തങ്ങളുടെ പ്രിയപ്പെട്ട മാഗിയോട് ചെയ്തത് കണ്ട് ചിലര്‍ പൊട്ടിത്തെറിച്ചു. മാഗിയോടുള്ള നിന്ദ കണ്ട് നിർമാതാക്കൾ ന്യൂഡില്‍സിന്റെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് ഒരാള്‍ ചിത്രത്തിന് കമന്റിട്ടു. ഇത് ശപിക്കപ്പെട്ട ചിത്രമാണെന്നും, നമ്മള്‍ രാക്ഷസന്മാരാണെന്നും മറ്റൊരാള്‍ പറഞ്ഞു.

Content highlights: maggi in a milkshake this bizarre dish left internet in shock see pics