സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്ത്. തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ നിരന്തരമായി ആരാധകര്‍ക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട് അവര്‍. പ്രായം 50-കളില്‍ എത്തി നില്‍ക്കുമ്പോഴും 30 കളുടെ തിളക്കമാണ് മാധുരിയുടെ ചര്‍മ്മത്തിന്. ആരാധകര്‍ ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആ ചര്‍മ്മ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കരിക്കിന്റെ മുന്നിലിരിക്കുന്ന ചിത്രമാണ് മാധുരി പങ്കുവെച്ചിരിക്കുന്നത്. ഊഹിക്കാമല്ലോ, ആ പാനീയം മറ്റൊന്നുമല്ല, തേങ്ങാ വെള്ളം തന്നെ. തന്റെ ഭക്ഷണത്തില്‍ ദിവസവും തേങ്ങാവെള്ളം ഉള്‍പ്പെടുത്താറുണ്ടെന്ന് നടി വ്യക്തമാക്കുന്നു. മാനസിക സമ്മര്‍ങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍മ്മം തിളങ്ങുന്നതിനും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും തന്റെ പ്രിയപ്പെട്ട പാനീയമായ തേങ്ങാവെള്ളം സഹായിക്കുന്നുവെന്ന് നടി കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെ അമ്മയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രവും ഗുജറാത്തി വിഭവം കഴിക്കുന്നതിന്റെ വീഡിയോയും നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

Content highlights: madhuri dixit reveals the healthy drink that keeps her skin glowing