ലുധിയാനയിലെ ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സുക്കിനി (വെള്ളരി വര്‍ഗത്തില്‍ പെട്ട ഒരിനം പച്ചക്കറി) തിരഞ്ഞാല്‍ പെടും. സുക്കിനി എന്നല്ല ജുഗിനി (മിന്നാമിനുങ്ങ്) എന്നാണ് കടയിലെ പച്ചക്കറി റാക്കില്‍ ഇതിന് അവര്‍ പേര് നല്‍കിയിരിക്കുന്നത്. ഉച്ചാരണത്തിൽ വന്നൊരു പിശകാണിത്. ഇങ്ങനെ സുക്കിനി വാങ്ങാന്‍ പോയ ഒരാള്‍ ഈ പേര് മാറ്റം ട്വിറ്ററിലിട്ടതോടെ സൂപ്പര്‍മാര്‍ക്കറ്റ് വൈറലായി. 

പാവം സുക്കിനിക്ക് പഞ്ചാബിഭാഷയില്‍ ഒരു രക്ഷയുമില്ല എന്നാണ് പോസ്റ്റിന് ക്യാപ്ഷന്‍ തന്നെ. പഞ്ചാബിയില്‍ ജുഗിനി എന്നാല്‍ മിന്നാമിനുങ്ങ് എന്നാണ് അര്‍ത്ഥം. ഇന്ത്യന്‍ പേരുകള്‍ ഒരു പൊരുത്തവുമില്ലാതെ പുറംരാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെ പറ്റിയും പലരും പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനി സുക്കിനി കഴിക്കണോ എന്ന് ആലോചിക്കണമെന്നാണ് പോസ്റ്റ് കണ്ടവരുടെ അഭിപ്രായം. 

ജുഗിനി എന്നാല്‍ പെണ്‍മിന്നാമിനുങ്ങെന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ട് തന്നെ പല പഞ്ചാബി പ്രണയഗാനങ്ങളിലെയും പ്രധാന കഥാപാത്രമാണ് ജുഗിനി. ആ പാട്ടുകളെല്ലാം ഇപ്പോഴാണ് അര്‍ത്ഥപൂര്‍ണമായതെന്നാണ് ഒരാളുടെ കമന്റ്. ഇത് വളരെ തമാശയായി തോന്നുന്നു എന്നാണ് മറ്റൊരാള്‍. ജുഗിനി ഇത്രയും കളര്‍ഫുള്‍ ആണെന്ന് അറിഞ്ഞില്ലെന്നാണ് വേറൊരു ട്വിറ്റര്‍ ഉപയോക്താവിന്റെ കമന്റ്. 

Content Highlights: Ludhiana supermarket renames zucchini ‘jugni