വൈറലായ വീഡിയോയിൽ നിന്നും | Photo: instagram.com/eattwithsid
പലതരം വിചിത്ര വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ടാകും. ചോക്ക്ലേറ്റ് മാഗിയും ചോക്ക്ലേറ്റ് കൊണ്ടുള്ള ഗുലാബ് ജാമുനും പാവയ്ക്ക കൊണ്ടുള്ള പക്കാവടയുമെല്ലാം അവയില്‍ ചിലത് മാത്രം. ഇത്തരം ചില വിഭവങ്ങള്‍ സോഷ്യല്‍ മീഡിയ ഇരു കൈയും നീട്ടി സ്വീകരിക്കുമ്പോള്‍ ചിലതിനോട് മുഖം തിരിക്കുകയാണ് പതിവ്.
ഇപ്പോഴിതാ ലഖ്നൗവിലെ രാജാജിപുരത്തിനു സമീപം ചാപ്വാലെയില് നിന്നുള്ള ഒരു വഴിയോരകച്ചവടക്കാരന് തയ്യാറാക്കുന്ന വിചിത്രവിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഈറ്റ് വിത് സിദ്ധ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐസ്ക്രീം ഉപയോഗിച്ച് തയ്യാറാക്കുന്ന പക്കാവടയാണ് വീഡിയോയിലുള്ളത്.
രണ്ട് ഐസ്ക്രീം സ്കൂപ്പ് എടുത്ത് മാവില്‍ മുക്കിയെടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ശേഷം ഇത് പൊടിയില്‍ മുക്കി എണ്ണയില്‍ നന്നായി വറുത്തുകോരുന്നു. ഇത് സെര്‍വിങ് പ്ലേറ്റിലേക്ക് മാറ്റിയശേഷം ചോക്ക്ലേറ്റ് സോസും സ്പ്രിങ്കളര്‍ കൊണ്ടും അലങ്കരിക്കുന്നു. നന്നായി മൊരിഞ്ഞിരിക്കുന്ന ഈ പക്കാവട കച്ചവടക്കാരന് പാത്രത്തില്‍വെച്ച് തന്നെ പൊട്ടിക്കുമ്പോള്‍ ഉള്ളിലെ ഐസ്ക്രീം പുറത്തേക്ക് വരുന്നത് കാണാം.
അതേസമയം, സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ഐസ്ക്രീം പക്കാവടയ്ക്ക് ലഭിക്കുന്നത്. കണ്ടിട്ട് ഇത് വളരെ നല്ലതാണെന്ന് തോന്നുവെന്ന് ഒരാള്‍ പറഞ്ഞു. ഇതൊന്ന് കഴിച്ച് നോക്കണമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഭൂമി വിട്ട് പോകാന്‍ സമയമായെന്ന് മറ്റൊരാള്‍ പറഞ്ഞു.
79,000-ല്‍ പരം ആളുകളാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷത്തില്‍ പരം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
Content Highlights: viral video, bizzare food, lucknow street vendor makes fried ice cream pakoda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..