ശിൽപ്പ ഷെട്ടി | Photo: Instagram
ആഹാരത്തിന്റെ കാര്യത്തിലും ആരോഗ്യത്തിലും വളരെ കണിശത പുലര്‍ത്തുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് ശില്പ ഷെട്ടി. ഇരുകാര്യങ്ങളിലും തനിക്കുള്ള അറിവുകള്‍ തന്റെ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ യാതൊരുവിധ മടിയും അവര്‍ കാണിക്കാറില്ല. മെച്ചപ്പെട്ട ആരോഗ്യത്തിനുവേണ്ടി ഭക്ഷണക്രമത്തില്‍ പാലിക്കുന്ന ചിട്ടകള്‍ അവര്‍ പതിവായി സാമൂഹികമാധ്യമം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ ലണ്ടനില്‍ കുടുംബസമേതം ഒഴിവുകാലം ആസ്വദിക്കുകയാണ് ശില്പ. ഭര്‍ത്താവ് രാജ് കുന്ദ്രയും മക്കളായ വിയാനും സമിഷയും സഹോദരി ഷാമിത ഷെട്ടിയുമെല്ലാം ശില്പ്പയോടൊപ്പമുണ്ട്.
.jpg?$p=fc07f96&w=610&q=0.8)
ശില്പ പങ്കുവെച്ച ഏറെ ആരോഗ്യപ്രദവും അതേസമയം രുചികരവുമായ പ്രഭാതഭക്ഷണത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറി രൂപത്തിലാണ് ഈ സ്പെഷ്യല്‍ വിഭവത്തിന്റെ ചിത്രം ശില്‍പ്പ പങ്കുവെച്ചിരിക്കുന്നത്.
കുതിര്‍ത്തെടുത്ത ഓട്സ്, ചണവിത്ത്, ആപ്പിള്‍, മാതളപ്പഴം, ബ്ലൂബെറികള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ സ്പെഷ്യല്‍ വിഭവമാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..