ഹിന്ദി പറഞ്ഞ്, കേരളാ രുചിക്കൂട്ടുകള്‍ വീഡിയോയിലാക്കി ലിയയുടെ പാചകം; ഉത്തരേന്ത്യയില്‍ ഹിറ്റ് 


ജെസ്‌ന ജിന്റോ

അച്ഛന്റെയും അമ്മയുടെയും അമ്മമാരാണ് പാചകത്തില്‍ ലിയക്ക് മിക്കപ്പോഴും നുറുങ്ങ് വിദ്യകള്‍ പറഞ്ഞു കൊടുക്കുന്നത്.

ലിയ ഡൊമിനിക്ക്

വളരെ അവിചാരിതമായാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനിയായ ലിയ ഡൊമിനിക്ക് പാചകത്തിലേക്ക് എത്തുന്നത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി ചെയ്യുന്നതിനിടെയാണ് ലിയ പാചകത്തോട് അടുക്കുന്നത്. ബെംഗളൂരുവിലാണ് ലിയ നഴ്‌സിങ് പഠിച്ചത്. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം പുണെ, ഭോപ്പാല്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലായി ജോലി ചെയ്തു.

പാചകം ഹിന്ദിയിലാകുന്നു

ജോലിയുമായിബന്ധപ്പെട്ട് ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെയാണ് പാചകത്തിലേക്ക് ലിയ കടക്കുന്നത്. ഇടയ്ക്ക് അടുത്ത ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്ക് തനികേരള വിഭവങ്ങള്‍ ഉണ്ടാക്കി കൊടുത്തതോടെയാണ് ലിയയുടെ രുചിക്കൂട്ട് പുറംലോകം അറിഞ്ഞു തുടങ്ങിയത്. ഫ്‌ളാറ്റില്‍ ഭക്ഷണമുണ്ടാക്കി വില്‍ക്കാറുണ്ടായിരുന്നു. പരിപ്പുകറിയും ചപ്പാത്തിയുമെല്ലാം തിന്നു മടുത്ത അവര്‍ക്ക് നമ്മുടെ തനി നാടന്‍ ശൈലിയിലുള്ള പാലപ്പവും സാമ്പാറും ഇടിയപ്പവുമെല്ലാം വ്യത്യസ്തമായ അനുഭവമായിരുന്നു. പലരും എന്നോട് റെസിപ്പി ചോദിച്ചു. ആദ്യമൊക്കെ അവര്‍ക്ക് റെസിപ്പി പറഞ്ഞു കൊടുക്കുമായിരുന്നു. പതിയെ അവര്‍ തന്നെയാണ് യൂട്യൂബില്‍ ഈ പാചകകുറിപ്പുകള്‍ പരിചയപ്പെടുത്തിക്കൂടെ എന്ന് ചോദിച്ചത്. തുടര്‍ന്ന് Authentic Kerala എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങി പാചക വീഡിയോകള്‍ അപ് ലോഡ് ചെയ്യുകയായിരുന്നു-ലിയ പറഞ്ഞു.

മുറി ഹിന്ദിയില്‍ തുടക്കം

ഹിന്ദി മീഡിയമായി തിരഞ്ഞെടുക്കാന്‍ കാരണം ഉത്തരേന്ത്യക്കാര്‍ക്ക് നമ്മുടെ ഭക്ഷണത്തോടുള്ള താത്പര്യമാണ്. ഞാന്‍ ഹിന്ദിയില്‍ അത്ര പിടിയുള്ള ആളൊന്നുമല്ല. മുറി ഹിന്ദിയുമായാണ് തുടക്കം. ഹിന്ദി സംസാരിക്കുമ്പോള്‍ വ്യാകരണപ്പിഴവും മറ്റും ധാരാളമുണ്ടാകാറുണ്ട്. അതെല്ലാം ഹിന്ദിക്കാരായ കൂട്ടുകാരാണ് പറഞ്ഞും തിരുത്തിയും തരുന്നത്-ലിയ പറഞ്ഞു.

വിവാഹം കഴിഞ്ഞ് മൂന്ന് കുട്ടികള്‍ ആയതോടെ നഴ്‌സിങ് ജോലി ഉപേക്ഷിക്കേണ്ടി വന്നു. വിദേശത്തേക്ക് ജോലിക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വേറെ ആളില്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. കോവിഡ് വ്യാപിച്ചതോടെ ലോക്ഡൗണ്‍ കാലത്താണ് പാചക വീഡിയോകളിലേക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി തുടങ്ങിയത്. തുടക്കകാലത്ത് യൂട്യൂബില്‍ നിന്ന് വരുമാനം കിട്ടുമോ, ഇത്രയേറെ ശ്രദ്ധ നേടുമെന്നോ യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോകള്‍ കാണുന്നത്-ലിയ പറഞ്ഞു.

മാസത്തില്‍ രണ്ട് വീഡിയോകള്‍ മാത്രമാണ് ഇപ്പോള്‍ അപ്‌ലോഡ് ചെയ്യുന്നത്. സമയക്കുറവാണ് കാരണം. മക്കളുടെ പഠിപ്പും വീട്ടുജോലികളും കാരണം കൂടുതല്‍ വീഡിയോ നല്‍കാന്‍ കഴിയുന്നില്ല. അതുതന്നെയാണ് ഇപ്പോഴത്തെ വലിയ സങ്കടം. കേരളത്തിലെ തനത് വിഭവങ്ങളും സ്‌നാക്‌സുകളുമെല്ലാം എണ്ണിയാല്‍ തീരാത്ത അത്രയുമുണ്ട്. സത്യത്തില്‍ ഞാന്‍ നല്‍കിയ വിഭവങ്ങള്‍ എവിടെയുമെത്തിയിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ-ലിയ കൂട്ടിച്ചേര്‍ത്തു.

ബെല്‍ജിയത്തിൽ ജോലി ചെയ്യുകയാണ് ലിയയുടെ ഭര്‍ത്താവ് ഷെറിന്‍ വര്‍ഗീസ്. ലിയ തന്നെയാണ് വീഡിയോകള്‍ റെക്കോഡ് ചെയ്യുന്നത്. ഷൂട്ട് ചെയ്‌തെടുക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കും. അദ്ദേഹമാണ് അവ എഡിറ്റ് ചെയ്ത് കൊടുക്കുന്നത്. ലിയയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതും ഷെറിന്‍ തന്നെയാണ്. എന്റെ ഭര്‍ത്താവാണ് എന്റെ ഈ ഉദ്യമം ഇത്രയേറെ വിജയിക്കാനുള്ള കാരണം. അത്ര വലിയ പ്രോത്സാഹനമാണ് അദ്ദേഹം എനിക്ക് നല്‍കുന്നത്-ലിയ പറഞ്ഞു.

പാരമ്പര്യത്തിന്റെ കൈപ്പുണ്യം

അച്ഛന്റെയും അമ്മയുടെയും അമ്മമാരാണ് പാചകത്തില്‍ ലിയക്ക് മിക്കപ്പോഴും നുറുങ്ങ് വിദ്യകള്‍ പറഞ്ഞു കൊടുക്കുന്നത്. അധികമാര്‍ക്കും പരിചിതമല്ലാത്ത, എന്നാല്‍, അതി രുചികരമായ രുചിക്കൂട്ടുകളും നുറുങ്ങുവിദ്യകളും അവര്‍ക്ക് അറിയാം. അവര്‍ അതെല്ലാം എന്നോട് പങ്കുവയ്ക്കും. അവയെല്ലാം ഞാന്‍ എന്റെ പാചകവീഡിയോകളില്‍ പ്രയോഗിക്കാറുണ്ട്-ലിയ പറഞ്ഞു.

പാചകത്തിന് പുറമെ, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റും ലിയയുടെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. ഇടുക്കിയില്‍ നിന്നും മറ്റും ശേഖരിക്കുന്ന, മാലിന്യവും രാസപദാര്‍ത്ഥങ്ങളും പുരളാത്ത ഉത്പന്നങ്ങളാണ് സൈറ്റിലൂടെ വില്‍ക്കുന്നത്. ബന്ധുക്കളില്‍ നിന്നാണ് ഇവ ശേഖരിക്കുന്നത്. ഉത്തരേന്ത്യക്കാര്‍ തന്നെയാണ് ഇവയുടെയും വലിയ ആവശ്യക്കാര്‍.

വിദ്യാര്‍ഥികളായ ഇവാനിയ മെറിന്‍, ക്രിസ്റ്റ്യന്‍, ഒരു വയസ്സുകാരന്‍ മിഖായേല്‍ എന്നിവരാണ് ലിയയുടെയും ഷെറിന്റെയും മക്കള്‍.

Content Highlights: kerala food, hindi speaking, liya dominic, youtube video, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented