ചിലര്‍ ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരാണ്. ചിലരാകട്ടെ ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ്. ലോകഭക്ഷ്യദിനമായ ശനിയാഴ്ച രസകരമായ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്. ഇന്‍സ്റ്റഗ്രാമിലാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്‌. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakul Singh (@rakulpreet)

'ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയ നടി പങ്കുവെച്ചിരിക്കുന്നത്. മേയ്ക്ക് അപ് ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണത്. മേക്ക്അപ് മാന്‍ അവരെ ഒരുക്കുന്നതിനിടെ താരം വായിലേക്ക് ഭക്ഷണം വയ്ക്കാന്‍ ശ്രമിക്കുന്നതും അതിനു കഴിയാതെ വരുന്നതുമാണ് വീഡിയോയിലുള്ളത്. ഞാന്‍ ഒന്നു കഴിച്ചോട്ടെ എന്ന മട്ടില്‍ അവസാനം മേക്ക് അപ് ചെയ്യുന്ന ആളെ നടി നോക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ഒപ്പം ഷൂട്ടിങ് സെറ്റില്‍ ഒരുക്കിയ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും താരം ഇതേ വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഏകദേശം രണ്ടരലക്ഷം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്.

മികച്ച ആരോഗ്യവും രുചിയും നല്‍കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ ചിത്രങ്ങള്‍ നടി നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നടി പങ്കുവെച്ച തൈര് ചേര്‍ത്ത കൊണ്ടുണ്ടായ വിഭവത്തിന്റെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വിഭവം ദഹനം മെച്ചപ്പെടുത്തുമെന്ന്‌ നടി വ്യക്തമാക്കിയിരുന്നു.

Content highlights: live to eat heres how rakul preet singh marked world food day