പ്രതീകാത്മക ചിത്രം | Photo: Getty Images
വേനല്‍ക്കാലം എത്തിയതോടെ നാരങ്ങയ്ക്ക് ആവശ്യം ഏറിയിരിക്കുകയാണ്. എന്നാല്‍, ഇന്ത്യന്‍ വിപണിയില്‍ നാരങ്ങയുടെ വില കുത്തനെ ഉയരുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നാരങ്ങയുടെ വില സംബന്ധിച്ച് രസകരമായ ട്രോളുകളും മീമുകളും നിറയുകയാണ്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കിലോയ്ക്ക് 70 രൂപ ഉണ്ടായിരുന്നത് നിലവില്‍ 300 രൂപയ്ക്ക് മുകളിലാണ് വില്‍ക്കുന്നത്. ഹൈദരാബാദില്‍ ഒരൊറ്റ നാരങ്ങയ്ക്ക് 10 രൂപയാണ് ഈടാക്കുന്നതെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ നാരങ്ങയ്ക്ക് 240 രൂപവരെ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സോഷ്യല്‍ മീഡിയയിലും നാരങ്ങാവില രസകരമായ ട്രോളുകളാല്‍ നിറയുകയാണ്. നാരങ്ങ വിലയെക്കുറിച്ച് മീമുകളും ട്രോളുകളും പങ്കുവെച്ച് തുടങ്ങിയതോടെ ട്വിറ്ററില്‍ നാരങ്ങ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. പെട്രോളിനെയും കടത്തിവെട്ടി നാരങ്ങാ വിലയെന്നും ചാട്ടില്‍ നാരങ്ങ ചേര്‍ക്കുമ്പോള്‍ കച്ചവടക്കാരന് നാരങ്ങയുടെ വില അധികം കൊടുക്കേണ്ടി വരുമോ എന്ന് ഒരാള്‍ ചോദിച്ചു.
ചില ഹോട്ടലുകളില്‍ നാരങ്ങാ വെള്ളത്തിന് ഭക്ഷണത്തേക്കാള്‍ വില കൂടുതലാണെന്ന് ഒരാള്‍ പറഞ്ഞു.
കുത്തനെ വില ഉയര്‍ന്ന സ്വര്‍ണം, പെട്രോള്‍, പാചകവാതകം എന്നിവയുടെ പട്ടികയില്‍ നാരങ്ങ കൂടി ചേര്‍ന്നതായി ഒരാള്‍ പറഞ്ഞു.
Content Highlights: lemon price, social media jokes, troll and memes, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..