Photo: Getty Images
ഭക്ഷണമുണ്ടാക്കുന്നവരുടെയെല്ലാം തലവേദനയാണ് ബാക്കിയാവുന്ന ഭക്ഷണ സാധനങ്ങള്‍. അടുത്തൊരു വിഭവത്തിന് തികയുകയുമില്ല, എന്നാല്‍ കളയാനൊട്ട് പറ്റുകയുമില്ല എന്ന അവസ്ഥ. പണ്ട് നമ്മുടെ അമ്മമാരൊക്കെ ബാക്കിവരുന്ന കാരറ്റും ബിന്‍സും ഇട്ടൊരു ഉപ്പുമാവൊക്കെ തട്ടികൂട്ടിയിരുന്നത് ഇതേ ഭക്ഷണം പാഴാക്കല്‍ ഒഴിവാക്കാനാണ്. അല്ലെങ്കില്‍ ബീന്‍സും പയറും കാരറ്റും ചേര്‍ന്നൊരു തോരന്‍ വയ്ക്കും. ഒരു ഡിന്നറൊക്കെ തയ്യാറാക്കി കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണസാധനങ്ങളെ രുചികരമായ മറ്റ് വിഭവങ്ങളാക്കാം.
പഴങ്ങള്‍
വാഴപ്പഴത്തിന്റെ തൊലിയില്‍ കറുത്തപാടുകള്‍ വീഴുകയോ, കൂടുതല്‍ പഴുക്കുകയോ ചെയ്താല്‍ അത് കഴിക്കാന്‍ കുട്ടികളൊക്കെ വിസമ്മതിക്കും. പകരം ഇതിനെ കേക്കോ, ഷേക്കോ ആക്കി മാറ്റാം. ആവിയില്‍ വേവിച്ചെടുത്താലും ഈ പ്രശ്‌നം പരിഹരിക്കാം. നന്നായി പഴുത്ത വാഴപ്പഴത്തെ ബനാന ബ്രെഡാക്കാം.
പച്ചക്കറികള്‍
ബാക്കിവന്ന പല പച്ചക്കറികള്‍ ചേര്‍ത്ത് വേറെ കറികള്‍ വയ്ക്കാം. അല്ലെങ്കില്‍ സാന്‍ഡ്‌വിച്ച് പോലുള്ളവയില്‍ ഫില്ലിംഗായി ഉപയോഗിക്കാം. ഉടച്ച ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്‌സിക്കം എന്നിവ സാന്‍ഡ്‌വിച്ചോ സമോസയോ ഒക്കെയാക്കാം.
ചോറ് ബാക്കിയായോ
ഡിന്നര്‍ പാര്‍ട്ടികള്‍ നടത്തിയാല്‍ ബാക്കി വരുന്നതില്‍ മുന്നില്‍ ചോറാവും. ഇതിനെ അടുത്ത ദിവസം മുട്ടയോ പച്ചക്കറികളോ ചേര്‍ത്ത് ഫ്രൈഡ് റൈസാക്കാം.
ചിക്കന്‍
വറുത്ത ചിക്കന്‍ മിച്ചമുണ്ടോ, പാസ്തയോ, ന്യൂഡില്‍സോ. ഫ്രൈഡ്‌റൈസോ, സാന്‍ഡ്‌വിച്ചോ എന്തിനൊപ്പവും ഇവ ചെറിയ കഷണങ്ങളാക്കി ചേര്‍ക്കാം.
ബ്രെഡ്
കുടുതല്‍ ദിവസം സൂക്ഷിച്ച് വച്ചാല്‍ കേടാവുന്ന ബ്രെഡ് പോലുള്ളവ മുട്ട, പഞ്ചസാര, പാല്‍ ഇവകൂടിയുണ്ടെങ്കില്‍ ഫ്രഞ്ച് ടോസ്‌റ്റോ ബ്രെഡ് പുഡിങോ ആക്കാം.
Content Highlights: Leftover Ingredients Transform to new dishes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..