കൊറോണ പടര്‍ന്നു പിടിച്ചതോടെ വെര്‍ച്വല്‍ മീറ്റിങ്ങുകളെല്ലാം സര്‍വ സാധാരണമായി. ഇത്തരം മീറ്റിങ്ങുകള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ വന്നുപെടുന്നതും അബദ്ധം പറ്റുന്നതുമെല്ലാം വൈറലാകാറുമുണ്ട്. അത്തരമൊരു വീഡിയോക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. മീറ്റിങിനിടെ വീഡിയോ ലോഗ് ഓഫ് ചെയ്യാതെ ഭക്ഷണം കഴിക്കുന്ന അഭിഭാഷകന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന് അഭിഭാഷകന്‍ ഭക്ഷണം കഴിച്ചത്. വെര്‍ച്വല്‍ കോര്‍ട്ടില്‍ ഉണ്ടായിരുന്ന എല്ലാവരും ഈ രംഗം കാണുകയും ചെയ്തു. ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹത്ത പങ്കെടുത്ത സെഷനിലാണ് അഭിഭാഷകന് ഈ അബദ്ധം പറ്റിയത്. 

പാറ്റ്‌ന കോടതിയുടെ വെര്‍ച്വല്‍ സെഷനിലാണ് ഈ രംഗം അരങ്ങേറിയത്. മയൂര്‍ സേജ്പാല്‍ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഓണ്‍ കോളിനിടെ അഭിഭാഷകന്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ നന്നായി കാണാനാവും. ഒടുവില്‍ എസ്ജിഐ ഇയാളെ പേര് വിളിച്ചാണ് വീഡിയോ ഓഫ് ചെയ്യാന്‍ പറയുന്നത്. എസ്ജിഐയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണം ഞങ്ങള്‍ക്കു കൂടി തരൂ എന്നാണ് എസ്ജിഐ ആവശ്യപ്പെടുന്നത്.

Content Highlights: Lawyer Forgot To Turn Off Camera, Caught Eating On Official Call