ലാവ ഇഡ്ഡലി|photo:twitter.com/TurtleQuants
ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ഓരോ തരത്തിലുള്ള ഭക്ഷണ പരീക്ഷണങ്ങളെ കുറിച്ചുള്ള വീഡിയോകളും പുറത്തുവരാറുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അത്തരം വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താറുമുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത് പാളിപ്പോകുകയും ചെയ്യും.
ഇപ്പോഴിതാ ഇഡ്ഡലിയില്‍ നടത്തിയിരിക്കുന്ന ഒരു പരീക്ഷമാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇഡ്ഡലിയും ഗോല്‍ഗപ്പയും സാമ്പാറുമെല്ലാം ചേര്‍ത്താണ് ഈ പരീക്ഷണ വിഭവം തയ്യാറാക്കുന്നത്. കാണുമ്പോള്‍ കൗതുകം തോന്നിക്കുന്നതാണ് ഈ വീഡിയോയെങ്കിലും രുചിയുണ്ടാകില്ലെന്നാണ് ആളുകള്‍ പറയുന്നത്. വീഡിയോയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.
ഇഡ്ഡലിയുടെ മാവ് തയ്യാറാക്കി വെക്കുന്നു. ശേഷമിത് എണ്ണ പുരട്ടിയ മോള്‍ഡിലോ ബൗളിലോ ഒഴിച്ച് ഇതിലേക്ക് ഗോല്‍ഗപ്പയില്‍ സാമ്പാര്‍ പകര്‍ന്ന് വയ്ക്കുന്നു.അതിന് ശേഷം വീണ്ടും മാവൊഴിച്ച് അത് ആവിയില്‍ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
വേവിച്ചുകഴിഞ്ഞ ശേഷം ഇഡലിയില്‍ ഫില്ലിംഗ് പോലെ സാമ്പാറും ഗോല്‍ഗപ്പയും വരും. 'ലാവ ഇഡ്ഡലി'യെന്നാണ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്. ഈ പരീക്ഷണം അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇങ്ങനെയൊരു കടുംകൈ വേണ്ടന്നാണ് ആളുകളുടെ അഭിപ്രായം.
Content Highlights: Lava Idli,south indian food,idli,Recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..