28 വർഷമായി സൈക്കിളിൽ ചായ വിൽപ്പന; ഇത് വാരാപ്പുഴയുടെ സ്വന്തം കുമാർ


പരിപ്പുവട, പത്തിരി, പഴംപൊരി, സവാളവട തുടങ്ങിയ കടികളെല്ലാം സൈക്കിളിലെ സഞ്ചിയിലുണ്ടാകും

കുമാർ ചായ വിൽപ്പനയ്ക്കിടെ

കൊച്ചി: പഴയൊരു ഹെര്‍ക്കുലിസ് സൈക്കിളിനു പിന്നില്‍ ചൂടാറാത്ത ചായപ്പാത്രവുമായി വരാപ്പുഴ ചെട്ടിഭാഗത്തേക്ക് കുമാര്‍ ചവിട്ടി എത്തിയത് 28 വര്‍ഷം മുമ്പാണ്. ഓളങ്ങളെ തഴുകിയെത്തിയ കുളിര്‍കാറ്റില്‍ വിയര്‍പ്പാറ്റി നില്‍ക്കെ, അയാള്‍ മനസ്സില്‍ പറഞ്ഞു, ഇനി ഇതാണെന്റെ തട്ടകം...

അന്നുമുതല്‍ വരാപ്പുഴയുടെ വഴികളില്‍ ഉണര്‍വും മധുരവും പകര്‍ന്ന് കുമാറുണ്ട്. രാവിലെയും ഉച്ചതിരിഞ്ഞും ആലസ്യത്തിലാണ്ടുപോയവരെ സൈക്കിളില്‍ ചായയും കാപ്പിയും കടികളുമായി കുമാര്‍ വിളിച്ചുണര്‍ത്തും. കച്ചവടക്കാരും ഓട്ടോ-ടാക്‌സി തൊഴിലാളികളും മീന്‍വില്‍പ്പനക്കാരുമെല്ലാം കുമാറിനായി കാത്തിരിക്കും...

പരിപ്പുവട, പത്തിരി, പഴംപൊരി, സവാളവട തുടങ്ങിയ കടികളെല്ലാം സൈക്കിളിലെ സഞ്ചിയിലുണ്ടാകും. ഓരോരുത്തര്‍ക്കും വേണ്ട കടുപ്പത്തില്‍ കാപ്പിയും ചായയും എടുത്തുകൊടുക്കും... സ്ഥിരം കസ്റ്റമേഴ്‌സിന്റെ കടുപ്പവും മധുരവുമൊക്കെ കുമാറിന്റെ കൈയളവിലുണ്ട്. ദിവസം സുമാര്‍ നാനൂറ് ചായയും കാപ്പിയും വില്‍ക്കും, കടികള്‍ ഇരുനൂറും. ഇതെല്ലാം പാകപ്പെടുത്തുന്നത് കുമാറും ഭാര്യ സെല്‍വിയും കൂടിയാണ്. എല്ലാറ്റിനും ഇപ്പോള്‍ 10 രൂപയാണ്.

30 വര്‍ഷം മുമ്പാണ് തൂത്തുക്കുടിയില്‍ നിന്നും കുമാര്‍ സഹോദരന്‍ ലക്ഷ്മണനൊപ്പം പശിയടക്കാനുള്ള പാച്ചിലില്‍ കേരളത്തിലെത്തിയത്. അവര്‍ കലൂരില്‍ സൈക്കിളില്‍ ചായവില്‍പ്പന തുടങ്ങി. അന്ന് ചായയ്ക്ക് വില ഒരു രൂപ ! സൈക്കിളിലെ ചായക്കച്ചവടം ചേരാനല്ലൂര്‍ വരെ നീണ്ടു.

ഒരുദിവസം വരാപ്പുഴയെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ നേരെ ഫെറികടന്ന് പോരുകയായിരുന്നു.

കാലപ്രവാഹത്തില്‍ വരാപ്പുഴയ്ക്കും കുമാറിനും ഒത്തിരി മാറ്റങ്ങള്‍ വന്നു. വരാപ്പുഴയില്‍ പാലം വന്നതിനും പുഴയില്‍നിന്ന് ബോട്ടുകള്‍ സലാംപറഞ്ഞ് പോയതിനുമൊക്കെ കുമാര്‍ സാക്ഷിയായി. ഇതിനിടെ വിവാഹം കഴിച്ചു, രണ്ടുമക്കളായി... മണ്ണംതുരുത്തില്‍ സ്വന്തമായി നാലു െസന്റ് ഭൂമിവാങ്ങി വീടുവെച്ചു. സൈക്കിളുകള്‍ മൂന്നെണ്ണം മാറി... പിന്നെ മലയാളം വായിക്കാന്‍ പഠിച്ചു.

ആലുവ സെയ്ന്റ് സേവ്യേഴ്‌സ് കോളേജില്‍ എം.കോം. കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന മൂത്തമകള്‍ ലക്ഷ്മിയുടെ വിവാഹം അടുത്തയിടെ കെങ്കേമമായി നടത്തി. സി.ആര്‍.പി.എഫിലാണ് മരുമകന്‍. ഇളയ മകന്‍ രാജേഷ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയും.

മകളുടെ വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ വരാപ്പുഴയിലെ ചില ചെറുകിട കച്ചവടക്കാര്‍ ആറ് ലക്ഷം രൂപയാണ് കുമാറിലുള്ള വിശ്വാസം മാത്രം ഈടാക്കി വായ്പ നല്‍കിയത്.

'' ഈ മണ്ണാണ് എനിക്ക് ജീവിതം തന്നത്. ഇനിയുള്ള ജീവിതവും ഈ മണ്ണില്‍ത്തന്നെ കഴിയണം... പിന്നെ ഈ മണ്ണോട് ചേരണം...''- ഇതിനപ്പുറമൊന്നും വരാപ്പുഴയുടെ സ്വന്തം ചായക്കാരന് പറയാനില്ല...

Content Highlights: kumar from varapuzha, tea selling bicycle, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented