വെറും കുലുക്കിയല്ല, ഇതു കിടുക്കാച്ചി സർബത്ത്; ഡല്‍ഹിയില്‍ സര്‍ബത്ത് വില്‍പ്പനയുമായി മലയാളിസംഘം


പി.കെ. മണികണ്ഠൻ

സാധാരണ കുലുക്കിക്കു പുറമെ, പൈനാപ്പിള്‍, ഗ്രീന്‍ ആപ്പിള്‍, ഗ്രീന്‍ മാംഗോ, സ്ട്രോബറി, കിവി, ബ്ലൂബെറി, തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, പേരക്ക എന്നിവയൊക്കെ ചേര്‍ത്തുള്ള കുലുക്കി സര്‍ബത്തിന്റെ വൈവിധ്യമാണ് ഇവിടുത്തെ പ്രത്യേകത.

കേരള കുലുക്കി സർബത്ത് തയ്യാറാക്കുന്ന ഷാഫിയും ഷെരീഫും | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണൻ

ന്യൂഡല്‍ഹി: കൊടുംവേനലിന്റെ തളര്‍ച്ചയിലാണ് തലസ്ഥാനം. ദാഹിച്ചുവലയുന്ന നഗരവാസികള്‍ ഓള്‍ഡ് രാജേന്ദ്ര നഗറിലെ ബഡാ ബസാര്‍ റോഡിലെത്തിയാല്‍ പിന്നെ പ്രയാസപ്പെടേണ്ട. ശരീരത്തില്‍ മാത്രമല്ല, മനസ്സിനും കുളിര്‍മയേകി ഇവിടെ തയ്യാറാണ് കേരളത്തിന്റെസ്വന്തം കുലുക്കി സര്‍ബത്ത്. രാവിലെമുതല്‍ രാത്രി വരെ ഈ സര്‍ബത്തു കടയില്‍ തിരക്കോടുതിരക്കു തന്നെ.

തൃശ്ശൂര്‍ ചാവക്കാട് പാലപ്പെട്ടി സ്വദേശി എന്‍.എ. ഷെരീഫാണ് ഡല്‍ഹിയില്‍ കുലുക്കി സര്‍ബത്ത് പരിചയപ്പെടുത്തിയത്. ശങ്കര്‍റോഡില്‍ നിന്നും ബഡാ ബസാര്‍ റോഡിലേയ്ക്കു തിരിഞ്ഞു മുന്നോട്ടു നീങ്ങിയാല്‍ ഇടതുവശത്തായി കാണാം കേരള കുലുക്കി സര്‍ബത്തുകട.

നഗോരി ടീ പോയന്റിന് എതിര്‍വശത്തായി, മിസ്റ്റര്‍ ദോശ എന്ന ദക്ഷിണേന്ത്യന്‍ കടയുടെ തൊട്ടുമുന്നിലാണ് ഷെരീഫിന്റെ സര്‍ബത്ത് കട. സഹായിയായി ചാവക്കാട് സ്വദേശിയായ കൂട്ടുകാരന്‍ ഷാഫിയും. കട തുടങ്ങിയിട്ടു രണ്ടുമാസമായി. എന്നാല്‍, കേട്ടറിഞ്ഞു കേട്ടറിഞ്ഞു ദിവസവും ഇവിടേക്ക് ഓടിയെത്തുകയാണ് നഗരവാസികള്‍. അതുകൊണ്ടുതന്നെ, രാവിലെ ഒമ്പതുമണിക്ക് കട തുറന്നാല്‍ രാത്രി പത്തുമണി കഴിയുന്നതു വരെ ഷെരീഫിനും ഷാഫിക്കും വിശ്രമമില്ല.

ഒറ്റത്തവണ കുടിച്ചാല്‍ വീണ്ടും ഇവിടെയെത്താന്‍ തോന്നുന്ന മാന്ത്രികവിദ്യയുണ്ട് കുലുക്കി സര്‍ബത്തില്‍. ചെറുനാരങ്ങും കാസ്‌കസും മിശ്രിതമായിട്ടുള്ള സര്‍ബത്തില്‍ മേമ്പൊടിയായി പുതിനയിലയും പച്ചമുളകുമൊക്കെ ചേര്‍ക്കും. ഐസ് ക്യൂബിട്ട് പലതവണ കുലുക്കി ഗ്ലാസില്‍ പകര്‍ന്നുതരുന്ന സര്‍ബത്തു കുടിച്ചാല്‍ നാവില്‍ രുചിയുടെ മേളക്കൊട്ടായി.

സാധാരണ കുലുക്കിക്കു പുറമെ, പൈനാപ്പിള്‍, ഗ്രീന്‍ ആപ്പിള്‍, ഗ്രീന്‍ മാംഗോ, സ്ട്രോബറി, കിവി, ബ്ലൂബെറി, തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, പേരക്ക എന്നിവയൊക്കെ ചേര്‍ത്തുള്ള കുലുക്കി സര്‍ബത്തിന്റെ വൈവിധ്യമാണ് ഇവിടുത്തെ പ്രത്യേകത.

ബദാമും കിവിയും റോസും പൈനാപ്പിളുമൊക്കെ ചേര്‍ത്തുള്ള കാലാ ഖട്ട ഫണ്‍ സര്‍ബത്തും വേനലില്‍ ദാഹമകറ്റും. ഇതിനെല്ലാം പുറമെ, ബൂസ്റ്റ്, ഹോര്‍ലിക്‌സ്, പിസ്ത, പഴം, പേരക്ക, മുന്തിരി, ഇളനീര്‍ എന്നിവ ചേര്‍ത്തുള്ള പാല്‍ സര്‍ബത്തും ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് ബ്രൂ കോള്‍ഡ് കോഫിയും കഴിക്കാം.

വൈകാതെ, കേരളത്തിന്റെ സ്വന്തം നന്നാറി സര്‍ബത്ത് ഡല്‍ഹിയിലെത്തിച്ച് കുലുക്കി കിടുക്കാച്ചിയാക്കാനുള്ള ഒരുക്കത്തിലാണ് ഷെരീഫ്. വേനലൊന്നു തീരട്ടെ, മലയാളപ്പെരുമയുള്ള രുചിക്കൂട്ടുകള്‍ കൂടുതലായി നഗരവാസികള്‍ക്ക് അനുഭവിക്കാമെന്ന് ഷെരീഫ് 'മാതൃഭൂമി'യോടു പറഞ്ഞു.

Content Highlights: healthy drink for summer, kulukki sarbath, keralte sells sarbath at delhi, food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented