തീച്ചൂളയിലിട്ട് മൺകുടുക്കയിൽ വേവിച്ച ക്രീമി കുൽഹഡ് മോമോസ്


സപ്താ സഞ്ജീവ്

കുൽഹഡ് മോമോസ് | Photo: instagram.com/paidaishi_foodie/

ടിബറ്റൻ ജനതയുടെ ദൈനംദിനജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് മോമോസ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ അവരുടെ സംസ്കാരത്തിന്റെതന്നെ ഭാഗമാണത്. എല്ലായ്‌പ്പോഴും, പ്രത്യേകിച്ച് തണുപ്പുകാലത്ത് ടിബറ്റൻ ജനത ദിനേന ഇത് കഴിക്കുന്നു. ആവിയിൽ പുഴുങ്ങിയും എണ്ണയിൽ വറുത്തും പല വലുപ്പത്തിലും ആകൃതിയിലും എന്നിങ്ങനെ കരവിരുതിൽ മോമോസിന് ഇക്കാലംകൊണ്ട് ഒട്ടേറെ രൂപവും ഭാവവുമാണ് കൈവന്നത്. നമ്മൾ ഇന്ത്യക്കാരുടെ കൈയിൽ കിട്ടിയാൽ ഭക്ഷണമേതായാലും നാം നമ്മുടേതായ കൈയൊപ്പ് ചാർത്താറുണ്ട്. അത്തരത്തിൽ പരിഷ്കരിച്ച മോമോസ് വകഭേദത്തെയാണ് ഇന്ന് അവതരിപ്പിക്കുന്നത് -കുൽഹഡ് മോമോസ് !

വേവിച്ച ചോളം, ചെറുതായി അരിഞ്ഞ തക്കാളി, കാപ്‌സിക്കം, പനീർ, ചീസ് സോസ്, തക്കാളി സോസ്, പിസ്സ സോസ്, കടുക് സോസ്, പെരി പെരി സോസ്, പച്ചമുളക് സോസ്, ദ്രവരൂപത്തിലുള്ള ചീസ്, ഒറെഗാനോ, ചുവന്ന മുളക് ഫ്ലേക്സ് ഇതെല്ലാം ചേർത്ത് മിശ്രിതമാക്കുക. ആവശ്യമെങ്കിൽമാത്രം ഉപ്പുചേർത്താൽ മതിയാകും. കടകളിൽ ലസ്സി വിൽക്കുന്നതിന് സമാനമായ ചെറിയകുടുക്കയിൽ തയ്യാറാക്കിയ മിശ്രിതമിട്ട് ഇതിലേക്ക് നേരത്തേതന്നെ ആവിയിൽ വേവിച്ച് തയ്യാറാക്കിയ മോമോസ് ചേർക്കുക. ഒരു കുൽഹഡിൽ (കുടുക്ക) നാലെണ്ണമാണ് കണക്ക്. മോമോസ് ചെറുതാണെങ്കിൽ അഞ്ചെണ്ണമാകാം. മുകളിൽ ധാരാളം മൊസറെല്ലാ ചീസും അല്പം ഒറെഗാനോയും ചുവന്ന മുളക് ഫ്ലേക്സും കൂടി വിതറി അവനിൽവെച്ച് വേവിച്ചെടുക്കണം. പരമാവധി ഏഴുമിനിറ്റുവരെ വേവിച്ചാൽ മോമോസ് തയ്യാറായി.

അവനുപകരം, തീച്ചൂളയിൽവെച്ചും കുൽഹഡ് മോമോസ് തയ്യാറാക്കാം. പത്തുമുതൽ പതിനഞ്ച് മിനിറ്റ് വരെയാണ് തീച്ചൂളയിൽ മോമോസ് തയ്യാറാകാൻ ആവശ്യമായ സമയം. വേവ് കൃത്യമാണെങ്കിൽ ചീസ് അലിഞ്ഞ്, മോമോസുമായി ചേർന്ന് ക്രീമിയായിട്ടുണ്ടാകും. ഇത് സ്പൂൺ ഉപയോഗിച്ചാണ് കഴിക്കുക. ഒരു കുൽഹഡ് മോമോസിന് 70 രൂപ മുതലാണ് നിരക്ക്. ഓൾഡ് ഡൽഹി പ്രദേശത്തുൾപ്പെടെ ഒട്ടേറെ കടകളിൽ വിഭവം ലഭ്യമാണ്.

Content Highlights: kulhad momos recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented