ഹിന്ദിയിലൊരു കൊറിയന്‍ പാചകം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 


ഏറെ പ്രചാരത്തിലുള്ള ദക്ഷിണ കൊറിയന്‍ വിഭവങ്ങളാണ് അദ്ദേഹത്തിന്റെ വീഡിയോകളിലൂടെ പരിചയപ്പെടുത്തുന്നത്.

ഷെഫ്‌ കിം ജിയോൾ | Photo: Instagram

ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യയുടെ ഭക്ഷണസംസ്‌കാരം. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവരുടേതായ തനത് വിഭവങ്ങളുണ്ട്. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണസംസ്‌കാരമുള്ള മറ്റൊരു രാജ്യം ലോകത്ത് തന്നെ വേറെ ഉണ്ടാകില്ല.

എന്നാല്‍, മറ്റുരാജ്യങ്ങളിലെ ഭക്ഷണ രീതികളും അടുത്തകാലത്ത് ഇന്ത്യയില്‍ പ്രചാരമേറി വരുന്നുണ്ട്. ചൈനീസ്, ഇറ്റാലിയന്‍ രീതികളാണ് അതില്‍ പ്രധാനപ്പെട്ടത്. ഇതിന് പുറമെ ദക്ഷിണ കൊറിയന്‍ പാചകവും വിഭവങ്ങളും ഇന്ത്യന്‍ തീന്‍മേശയില്‍ അടുത്തകാലത്ത് ഇടംനേടിയെടുത്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വിഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തി ശ്രദ്ധ നേടുകയാണ് കൊറിയന്‍ ഷെഫ് ആയ കിം ജിയോള്‍. ഹിന്ദിയിലാണ് അദ്ദേഹം പാചകരീതി അവതരിപ്പിക്കുന്നത്. ഇതാണ് അദ്ദേഹത്തിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്.

ഏറെ പ്രചാരത്തിലുള്ള ദക്ഷിണ കൊറിയന്‍ വിഭവങ്ങളാണ് അദ്ദേഹത്തിന്റെ വീഡിയോകളിലൂടെ കൂടുതലും പരിചയപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് കിം വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ വീഡിയോകള്‍ പിന്തുടരുന്നത്. ഹിന്ദിയില്‍ കൊറിയന്‍ പാചകം പഠിപ്പിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നതിനും കിം നടത്തുന്ന ശ്രമങ്ങളെ ഒട്ടേറെപ്പേര്‍ അഭിനന്ദിക്കുന്നുണ്ട്.

കൊറിയന്‍ വിഭവങ്ങള്‍ക്കു പുറമെ മറ്റ് നാടുകളിലുള്ള വിഭവങ്ങളുടെ പാചകരീതിയും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്.


Content Highlights: korean chef, korean food, narrates in hindi, social media hit, food, cooking

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented