'മോമോസ് കഴിച്ചാല്‍ പിസ പോലെയുണ്ടാകും എന്ന് കരുതിയോ?'; കൊറിയന്‍ ബ്ലോഗര്‍ക്കെതിരെ ഭക്ഷണപ്രേമികള്‍


Representative Image | Photo Mathrubhumi

ല്‍ഹിക്കാരോട് ഇഷ്ട ഭക്ഷണം ചോദിച്ചാല്‍, ആദ്യം പറയുന്ന പേരായിരിക്കും മോമോസ്. തെരുവുകളിലെ കടയ്ക്കകത്ത്, മൃദുവായ ഡംപ്ലിങ്സിനുള്ളില്‍ പച്ചക്കറികളും, ചിക്കനുമൊക്കയായി നല്‍കപ്പെടുന്ന മോമോസ് അല്‍പം ചില്ലി-ഗാര്‍ലിക് സോസും കൂട്ടി ഒരു പിടി പിടിക്കാന്‍ ഇഷ്ടമല്ലാത്ത ഇന്ത്യക്കാരുണ്ടാവില്ല. രുചിയൂറും മോമോസിനോടുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ഡല്‍ഹിക്കാരുടെ, ഈ പ്രിയം കാരണം നഗരത്തിന്റെ ഏത് മുക്കിലും മൂലയിലും ഒരു മോമോസ് കട നിര്‍ബന്ധമായും ഉണ്ടാവും. ഡല്‍ഹി മോമോസ് ഇന്ത്യയില്‍ത്തന്നെ ഏറെ ജനപ്രീതിയുള്ള ഭക്ഷണമാണ്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പ്രമുഖ കൊറിയന്‍ യൂട്യൂബര്‍ ഇന്‍വുക്കിന്റെ ഒരു മോമോസ് വിലയിരുത്തല്‍ ഇതിന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് മോമോസ് കഴിച്ച ഇന്‍വുക്ക് ഇതിനെ ശരാശരി ഭക്ഷണമായാണ് വിലയിരുത്തിയത്. ഡല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്ന് മോമോസ് കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അടുത്തിടെ നടത്തിയ യാത്രയിലാണ് ഇന്‍വുക്ക് ഇവിടുത്തെ വൈവിധ്യമാര്‍ന്ന സ്ട്രീറ്റ് ഫുഡും പലഹാരങ്ങളും പരീക്ഷിച്ചുനോക്കുന്ന വീഡിയോകള്‍ പങ്കുവെച്ചത്.



ആദ്യമായാണ് താന്‍ മോമോസ് കഴിക്കുന്നതെന്നും ഇന്ത്യക്കാര്‍ ഇതിനെ 'മോമോസ്' എന്നു വിളിക്കുന്നത് തന്നില്‍ കൗതുകമുണ്ടാക്കിയെന്നും ഇന്‍വുക്ക് വീഡിയോയില്‍ പറയുന്നു. ചിക്കനും വെജും ചീസുമടക്കം പല തരത്തിലുള്ള മോമോസ് താന്‍ പരീക്ഷിച്ചുനോക്കിയെന്നും എന്നാല്‍ ശരാശരി ആഹാരം എന്നല്ലാതെ സ്പെഷ്യലായി ഒന്നും തോന്നിയില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സാധാരണ ഒരു ഡംപ്ലിങ് കഴിക്കുന്ന ഫീല്‍. എന്നാല്‍ പത്ത് പീസ് ഡംപ്ലിങ്ങിന് ഒരു ഡോളര്‍ മാത്രമാണ് ഇവിടെ വില. ഈ വിലയ്ക്ക് ഇത് ലാഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോമോസിനൊപ്പം നല്‍കുന്ന ടുമാറ്റോ ചില്ലി സോസ് ഗംഭീരമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരു കോടി 30 ലക്ഷം ആളുകളാണ് ഇന്‍വുക്കിന്റെ ഈ വീഡിയോ കണ്ടത്. ഇന്ത്യക്കാരുടെ പ്രധാന വിഭവമായ മോമോസ് ഇന്‍വുക്കിന് സംതൃപ്തി ഉണ്ടാക്കാഞ്ഞതില്‍ പലരും ഈ വീഡിയോക്ക് താഴെ പ്രതിഷേധം അറിയിച്ചു. നഗരത്തിലെ മറ്റ് സ്ട്രീറ്റ് ഫുഡ് കടകളില്‍ നിന്നും മോമോസ് കഴിച്ചുനോക്കാന്‍ ചിലര്‍ നിര്‍ദേശിച്ചു. മോമോസ് കഴിച്ചാല്‍ പിസ പോലെ രുചിയുണ്ടാകുമെന്നാണോ കരുതിയതെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം.

Content Highlights: delhi momos, momos review, korean blogger inwook

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented