പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Dinesh)
കറിയെല്ലാം തയ്യാറായിക്കഴിഞ്ഞാലാവും ചിലപ്പോള്‍ കൊഴുപ്പില്ലെന്ന് തോന്നുന്നത്. അതിനിതാ ചില പൊടിക്കൈകള്‍. ചിക്കന്‍ കറി, സൂപ്പ്, പനീര്‍ കറി, കോളിഫ്‌ളവര്‍ കറി എന്നിവയ്ക്ക് കൊഴുപ്പ് കുറവാണെങ്കില്‍ കോണ്‍ഫ്‌ളോര്‍ ഉപയോഗിച്ചാല്‍ മതി. ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലക്കിയൊഴിക്കാം. കറികള്‍ക്ക് കൊഴുപ്പ് വരും. കോണ്‍ഫ്‌ളോര്‍ കട്ട കെട്ടാതെ ശ്രദ്ധിക്കണം.
അല്‍പ്പം കൂവപ്പൊടി കലക്കി ചേര്‍ക്കുന്നതും കറികള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ സഹായിക്കും. ചിക്കന്‍ കറിയിലും പനീര്‍ കറിയിലും ഫ്രഷ് ക്രീം ഇടുന്നതും കൊഴുപ്പ് കിട്ടാന്‍ സഹായിക്കും. ചിക്കന്‍ കറിക്ക് കൊഴുപ്പിനൊപ്പം വ്യത്യസ്തമായ രുചിയും വേണമെന്നുണ്ടെങ്കില്‍ അല്പം കശുവണ്ടി ഉപയോഗിക്കാം. വെള്ളത്തില്‍ കുതിര്‍ത്ത കശുവണ്ടി മിക്‌സിയിലിട്ട് കറിയിലിട്ടാല്‍ മതി.
മോരുകറിയില്‍ വെള്ളം കൂടിപ്പോയാല്‍, കട്ടിയുള്ള പുളിയില്ലാത്ത തൈര് നന്നായി അടിച്ച് കറിയിലൊഴിക്കാം. തൈര് ചേര്‍ത്ത് കഴിഞ്ഞാല്‍ വീണ്ടും തിളപ്പിക്കേണ്ടതില്ല. പഴുത്ത തക്കാളി ഒന്ന് കത്തികൊണ്ട് വരഞ്ഞശേഷം വെള്ളത്തിലിട്ട് നന്നായി പുഴുങ്ങുക. ഇത് തണുത്തുകഴിഞ്ഞാല്‍ തൊലിയും കുരുവും കളഞ്ഞ് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ഇതും കറിയുടെ രുചിയും കൊഴുപ്പും കൂട്ടാന്‍ ഉപകരിക്കും.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: kitchen tips, food, curry making, cooking tips


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..