ടുക്കള മോഡേണ്‍ ആയതോടെ ചാരത്തിന്റെയും ചകിരിയുടെയും ഉപയോഗം കുറഞ്ഞു. ഇതോടെ ഡിഷ്‌വാഷിന്റെ ഉപയോഗം വര്‍ധിച്ചു. എന്നാല്‍ ഡിഷ്‌വാഷുകള്‍ ചിലര്‍ക്കെങ്കിലും അലര്‍ജിക്ക് ഇടയാക്കും.  മാത്രമല്ല പ്രതീക്ഷിക്കുന്ന നിറം കിട്ടണം എന്നില്ല. എന്നാല്‍ പത്രത്തിനു നിറം കിട്ടാന്‍ ചില പൊടിക്കൈകള്‍ കൂടിയുണ്ട്. 

ഡിഷ്‌വാഷിനൊപ്പം അല്‍പ്പം ചാരം ചേര്‍ത്ത് പാത്രം കഴുകുന്നത് തിളക്കം കിട്ടാന്‍ സഹായിക്കും. 

കറപിടിച്ച പാത്രങ്ങള്‍ വൃത്തിയാക്കും മുമ്പ് ചൂടുവെള്ളം ഒഴിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. ഇത് പെട്ടെന്ന് പാത്രത്തിലെ കറനീക്കാന്‍ സഹായിക്കും.

നാരങ്ങാനീരും, വിനാഗിരിയും ചേര്‍ത്ത് വൃത്തിയാക്കുന്നത് പാത്രം വേഗം വെളുക്കാന്‍ സഹായിക്കും. 

പാത്രങ്ങള്‍ കഴുകിയ ശേഷം ചൂടുവെള്ളത്തില്‍ ഒന്നുകൂടി കഴുകിയെടുക്കുന്നത് പാത്രം വൃത്തിയാകാനും നിറം വയ്ക്കാനും സഹായിക്കും.

Content Highlights: kitchen tips